KeralaNews

പണം പാലക്കാടെത്തിച്ചത് വി ഡി സതീശന്റെ വാഹനത്തില്‍; കെ.സി. വേണുഗോപാല്‍ വന്നപ്പോഴും പണം എത്തിച്ചു; കൈകാര്യം ചെയ്യുന്നത് ബിനാമിയായ നവാസ് മാഞ്ഞാലിയെന്നും ഷാനിബ്

പാലക്കാട്: വി.ഡി.സതീശന്റെ വാഹനത്തിലാണ് പണം പാലക്കാടെത്തിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് എ.കെ. ഷാനിബ്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി.ഡി. സതീശന് കിട്ടുന്ന സുരക്ഷ ഉപയോഗിച്ചുകൊണ്ടാണിത്. കൃത്യമായ ബോധ്യത്തിലാണ് ഇക്കാര്യം പറയുന്നത്.

കഴിഞ്ഞദിവസം കെ.സി. വേണുഗോപാല്‍ പാലക്കാട് വന്നപ്പോഴും പണം എത്തിയിട്ടുണ്ട്. ഇതെല്ലാം കൈകാര്യം ചെയ്യുന്നത് വി.ഡി. സതീശന്റെ ബിനാമിയായ നവാസ് മാഞ്ഞാലിയാണെന്നും ഇയാള്‍ ഇ.ഡി അന്വേഷണം നേരിടുന്നയാളാണെന്നും ഷാനിബ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

'വ്യാജ ഐഡിയുണ്ടാക്കിയ കേസിലെ പ്രതി ഫെനിയാണ് പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കൊപ്പം നിരന്തരം സഞ്ചരിക്കുന്നത്. കാറില്‍ പണംകൊണ്ട് ഓടി രക്ഷപ്പെട്ടതല്ല. ഫെനിയെ രക്ഷപ്പെടുത്തിയതാണ്. മാധ്യമങ്ങള്‍ ചോദിക്കുമ്പോള്‍ വഴിയിലിറങ്ങി എന്നാണ് ഫെനി പറഞ്ഞത്. എവിടെയാണ് ഇറങ്ങിയത്, എങ്ങോട്ടാണ് പോയത് എന്നൊക്കെ അദ്ദേഹംതന്നെ വ്യക്തമാക്കട്ടെ.' ഷാനിബ് പറഞ്ഞു.പണം പാലക്കാടെത്തിച്ചത് വി ഡി സതീശന്റെ വാഹനത്തില്‍; കെ.സി. വേണുഗോപാല്‍ വന്നപ്പോഴും പണം എത്തിച്ചു; കൈകാര്യം ചെയ്യുന്നത് ബിനാമിയായ നവാസ് മാഞ്ഞാലിയെന്നും ഷാനിബ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker