KeralaNews

സുഹൃത്തിന്റെ ബൈക്കിൽ 14 കാരി കയറിയത് ഇഷ്ടപ്പെട്ടില്ല ; ജീവനെടുത്ത് സഹോദരന്‍

ബൽപൂർ: ജബൽപൂരിലെ കടാങ്കി പ്രദേശത്ത് മറ്റൊരു ആൺകുട്ടിയുടെ മോട്ടോർ ബൈക്കിൽ ഇരുന്നതിന് 14 കാരിയെ കൊലപ്പെടുത്തി സഹോദരൻ. മാരകമായ ആക്രമണത്തിന് ശേഷം തൊട്ടടുത്ത വനപ്രദേശത്തേക്ക് ഓടിയ പ്രതി നിലവിൽ ഒളിവിലാണ്.

പെൺകുട്ടി മുമ്പും ഈ പുരുഷ സുഹൃത്തുമായി ഇടപഴകുന്നത് സഹോദരൻ എതിർത്തിരുന്നുവെന്നും എന്നാൽ ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് അറിയില്ലായിരുന്നുവെന്നും കുട്ടിയുടെ കുടുംബം പോലീസിനോട് പറഞ്ഞു.

പെൺകുട്ടി അയൽപക്കത്ത് താമസിക്കുന്ന 17 വയസ്സുള്ള സുഹൃത്തിനോട് സംസാരിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) ലോകേഷ് ദബർ പറഞ്ഞു.

“പെൺകുട്ടിയുടെ സഹോദരൻ സമീപത്ത് നിന്ന് അവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കുറച്ച് സമയത്തിന് ശേഷം, പെൺകുട്ടി ആൺകുട്ടിയുടെ ബൈക്കിൽ കയറി ഇരുന്നു, ഇത് സഹാദരനെ പ്രകോപിപ്പിച്ചു. ഇവരുടെ അടുത്തേക്ക് ഓടിയെത്തിയ 16കാരൻ അനുജത്തിയെ ബൈക്കിൽ നിന്ന് തള്ളിയിട്ടു. അതെ സമയം പെൺകുട്ടിയുടെ സുഹൃത്ത് ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

എന്നാൽ പ്രതി മൂർച്ചയുള്ള ആയുധമെടുത്ത് തൻ്റെ അനുജത്തിയുടെ വയറ്റിൽ ആവർത്തിച്ച് കുത്തുകയായിരുന്നു . പെൺകുട്ടി വേദന കൊണ്ട് നിലവിളിച്ചെങ്കിലും സഹോദരൻ ട്ടി നിർത്തിയില്ല, ”ദബർ പറഞ്ഞു.

രക്തം വാർന്ന നിലയിൽ പെൺകുട്ടിയെ ചില വഴിയാത്രക്കാർ കൈവണ്ടിയിൽ കടങ്ങി ഹെൽത്ത് സെൻ്ററിലെത്തിക്കുകയും സംഭവം പോലീസ് കൺട്രോൾ റൂമിൽ അറിയിക്കുകയും ചെയ്യുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker