KeralaNews

പിതാവ് ഓടിച്ച ഓട്ടോ മറിഞ്ഞ് പത്തു വയസ്സുകാരൻ മരിച്ചു; അപകടം മറ്റൊരു കുട്ടിയെ രക്ഷിക്കാന്‍ ഓട്ടോ വെട്ടിച്ചപ്പോൾ

തൊടുപുഴ: പിതാവ് ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് പത്തു വയസുകാരൻ മരിച്ചു. ഉടുമ്പന്നൂര്‍ പനച്ചിക്കല്‍ സുനീറിന്റെ മകന്‍ മുഹമ്മദ് ഷഫ്ഹാന്‍ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പതോടെ ഉടുമ്പന്നൂര്‍-കരിമണ്ണൂര്‍ റൂട്ടിനു സമീപമായിരുന്നു അപകടം. തൊടുപുഴയില്‍ നടക്കുന്ന മറൈന്‍ എക്‌സിബിഷന്‍ കണ്ടു മടങ്ങുന്നതിനിടെയായിരുന്നു സംഭവം. റോഡ് മുറിച്ചു കടക്കുകയായിരുന്ന മറ്റൊരു കുട്ടിയെ രക്ഷിക്കാന്‍ ഡ്രൈവര്‍ ഓട്ടോ വെട്ടിച്ചപ്പോള്‍ വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.  

സമീപത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയ സംഘത്തിലെ കുട്ടിയാണ് റോഡ് മുറിച്ചു കടന്നത്. ഈ കുട്ടിയെ ചെറുതായി തട്ടിയ ഓട്ടോ റോഡില്‍ വട്ടം മറിഞ്ഞു. ഇതോടെ മുഹമ്മദ് ഷഫ്ഹാന്‍ വാഹനത്തിനടിയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ പുറത്തെടുത്ത്  മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഓട്ടോ ഓടിച്ചിരുന്ന സുനീറിനും വാഹനം മുട്ടിയ കുട്ടിയ്ക്കും പരുക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടുമ്പന്നൂര്‍ പാറേക്കവല എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു  മുഹമ്മദ് ഷഫ്ഹാന്‍. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സ്‌കൂളില്‍ പൊതുദര്‍ശനത്തിനു ശേഷം കബറടക്കം പാറേക്കവല മുഹിയദ്ദീന്‍ ജുമാ മസ്ജിദില്‍ നടത്തി.സഹോദരി ഷഫ്സ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker