23.9 C
Kottayam
Saturday, October 12, 2024

ഇന്‍ഡോറിൽ മകൻ അച്ഛനെ വെടിവെച്ചു കൊന്നു, ആസൂത്രണം അമ്മയുടെ അറിവോടെ; കാരണമിതാണ്‌

Must read

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ സ്വത്ത് കൈവിട്ടുപോകുമെന്ന സംശയത്തില്‍ മകന്‍ അച്ഛനെ വെടിവെച്ച് കൊന്നു. ഉജ്ജയിനിലെ മുന്‍ കോണ്‍ഗ്രസ് നേതാവായ കലിം ഖാന്‍ എന്ന ഗുഡ്ഡു (60) ആണ് വെള്ളിയാഴ്ച രാവിലെ കൊല്ലപ്പെട്ടത്. സ്വത്തുക്കള്‍ കൈവിട്ടുപോകും എന്ന ഭാര്യയുടെയും മക്കളുടെയും ഭയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കലിം ഖാന്റെ ഭാര്യയും മറ്റ് മക്കളും കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ പങ്കാളികളാണെന്ന് ഉജ്ജയിന്‍ പോലീസ് അറിയിച്ചു.

കലിം ഖാന്‍ 13-ാം വയസില്‍ വീട്ടില്‍നിന്ന് പുറത്താക്കിയ ഡാനിഷ് അമ്മയുടെ ബന്ധുക്കള്‍ക്കൊപ്പമാണ് വളര്‍ന്നത്. കലിം ഖാന് അദ്ദേഹത്തിന്റെ അനന്തരവനോടുള്ള പ്രത്യേക മമതയാണ് ഭാര്യയിലും മക്കളിലും സംശയം സൃഷ്ടിച്ചതെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമായത് എന്ന് പോലീസ് പറയുന്നു. ഒന്നരവയസുമുതല്‍ അന്തരവനെ വളര്‍ത്തിയത് കലിം ഖാനാണ്. ഇയാള്‍ക്കായി അടുത്തിടെ കോടികള്‍ വിലമതിക്കുന്ന സ്ഥലവും കലിം ഖാന്‍ വാങ്ങിയിരുന്നു.

ഇതോടെയാണ് കലിം ഖാന്‍ സ്വത്തുക്കള്‍ മുഴുവന്‍ അനന്തരവന് നല്‍കുമെന്ന് സംശയം ഭാര്യയിലും മക്കളിലും ഉടലെടുത്തത്. ഇതോടെ പ്രതികള്‍ കലിം ഖാനെ കൊല്ലാന്‍ പദ്ധതികള്‍ തയ്യാറാക്കി. ഒക്ടോബര്‍ നാലാം തീയതിയാണ് കലിം ഖാനുനേരെ ആദ്യ വധശ്രമം ഉണ്ടായത്. രാവിലെ നടക്കാന്‍ പോയ കലിം ഖാനെ പ്രതി വെടിവെച്ചെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. പിന്നാലെ കലിം ഖാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീലഗംഗ പോലീസ് ഇയാളുടെ ബന്ധുകൂടിയായ അഭിഷേക് ഖാനെ അറസ്റ്റുചെയ്തു.

ഇതിനെക്കുറിച്ച് കലിം ഖാന്‍ ഭാര്യയോടും മക്കളോടും സംസാരിച്ചിരുന്നു. ഇതോടെയാണ് ഇനിയും വൈകാതെ കലിം ഖാനെ കൊല്ലാന്‍ പ്രതികള്‍ തീരുമാനിച്ചത്. വീടിന്റെ ഒന്നാംനിലയിലെ കിടപ്പറയില്‍വെച്ചാണ് ഡാനിഷ് അച്ഛനുനേരെ വെടിയുതിര്‍ത്തത്. ഈ സമയം കിലം ഖാന്റെ ഭാര്യയും ഡാനിഷിന്റെ അമ്മയുമായ നിലോഫറും ഈ മുറിയില്‍ ഉണ്ടായിരുന്നു. നാടന്‍ തോക്കുപയോഗിച്ചാണ് ഡാനിഷ് കൃത്യം നടത്തിയതെന്നും പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

’99 ശതമാനം ചാർജുള്ള ഇവിഎമ്മിലെല്ലാം കോൺഗ്രസ് തോറ്റു’; 60-70 ശതമാനം ബാറ്ററി ചാര്‍ജുള്ള മെഷീനുകളില്‍ ജയിച്ചു; 20 സീറ്റുകളുടെ പട്ടിക കൈമാറിയെന്ന് പവൻ ഖേര

ന്യൂഡല്‍ഹി: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിഎം അട്ടിമറി നടന്നുവെന്ന ആരോപണത്തില്‍ ഉറച്ച് കോണ്‍ഗ്രസ്. അട്ടിമറി സംശയിക്കുന്ന 20 മണ്ഡലങ്ങളുടെ ലിസ്റ്റ് തിരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് കൈമാറിയതായി പാര്‍ട്ടി വാക്താവ് പവന്‍ ഖേര പറഞ്ഞു.20...

സ്വകാര്യവീഡിയോ നടി ഓവിയയുടേതോ? സാമൂഹികമാധ്യമങ്ങളിൽ ചര്‍ച്ച കൊഴുക്കുന്നു

കൊച്ചി:മലയാളിയും തെന്നിന്ത്യന്‍ നടിയുമായ ഓവിയയുടേതെന്ന പേരില്‍ സ്വകാര്യവീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. സാമൂഹികമാധ്യമമായ എക്‌സില്‍ ഉള്‍പ്പെടെയാണ് നടിയുടെ സ്വകാര്യവീഡിയോ ചോര്‍ന്നെന്ന് അവകാശപ്പെട്ട് ചില ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. അതേസമയം, ഇതുസംബന്ധിച്ച് നടിയോ നടിയുമായി ബന്ധപ്പെട്ടവരോ...

മകളുടെ കാമുകന് മകളെ കൊലപ്പെടുത്താൻ അമ്മയുടെ ക്വട്ടേഷൻ; മകൾക്ക് പകരം അമ്മയെ കൊലപ്പെടുത്തി കാമുകൻ

ആഗ്ര: ഉത്തർപ്രദേശിൽ മകളെ കൊലപ്പെടുത്താൻ അമ്മ ക്വട്ടേഷൻ നൽകിയത് മകളുടെ കാമുകന് തന്നെ. പദ്ധതി അറിഞ്ഞതോടെ മകളുടെ നിർദേശ പ്രകാരം കാമുകൻ അമ്മയെ വകവരുത്തി. ആഗ്രയ്ക്ക് സമീപം ഇറ്റായിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം...

ഓച്ചിറയിൽ കൂറ്റൻകെട്ടുകാള നിലംപതിച്ചു,രണ്ട് പേർക്ക് പരിക്ക്

കൊല്ലം: ഓച്ചിറയില്‍ ഉത്സവത്തിനിടെ കെട്ടുകാള മറിഞ്ഞു. 72 അടി ഉയരമുള്ള കാലഭൈരവന്‍ കെട്ടുകാളയാണ് മറിഞ്ഞത്. ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് കാള വീണത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറിഞ്ഞ...

മയക്കുമരുന്നുകേസില്‍ സിനിമാ താരങ്ങൾക്ക് പങ്കില്ലെന്ന് പൊലീസ് ; കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന്‌ കമ്മിഷണർ

തിരുവനന്തപുരം: ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമാ താരങ്ങൾക്ക് പങ്കില്ലെന്ന് കൊച്ചി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ. കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെയും നടി പ്രയാഗ മാർട്ടിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു....

Popular this week