KeralaNews

വാര്‍ത്താസമ്മേളനത്തില്‍ കണ്ണീരണിഞ്ഞ് ശോഭാസുരേന്ദ്രന്‍; തകര്‍ക്കാന്‍ ശ്രമമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി

ആലപ്പുഴ:  വാര്‍ത്താസമ്മേളനത്തിനിടെ വികാരാധീനയായി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രൻ. വ്യാജ വാര്‍ത്ത നല്‍കി പലരും തന്നെ തകര്‍ക്കാൻ ശ്രമിക്കുന്നുവെന്നാണ് ശോഭ സുരേന്ദ്രൻ പറഞ്ഞത്. പിറന്നാള്‍ ദിനത്തില്‍ നടത്തിയവാര്‍ത്താ സമ്മേളനത്തിനിടെ കരച്ചിലിന്‍റെ വക്കോളമെത്തിയാണ് ശോഭാ സുരേന്ദ്രൻ സംസാരിച്ചത്.

ജില്ലാ നേതൃത്വത്തിന് തന്നെ താല്‍പര്യമില്ലെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഇത്തരം വാര്‍ത്തകള്‍ തന്നെ തകര്‍ക്കാനായാണ് കൊടുക്കുന്നതെന്നും ഇനിയും ഇങ്ങനെയുണ്ടായാല്‍ വെറുതെയിരിക്കില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ആലപ്പുഴയിലെ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് നേരത്തെ ബിജെപി യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രന്‍റെ വാര്‍ത്താസമ്മേളനം. 

മുണ്ട് മുറുക്കി ഉടുത്താണ് ആലപ്പുഴയിൽ ത്രികോണ മൽസരം എന്ന സാഹചര്യം ഉണ്ടാക്കിയത്, വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയണം എന്ന് ഒരു ചാനൽ മുതലാളി വിളിച്ചുപറഞ്ഞു,വെള്ളാപ്പള്ളി നടേശനെ താൻ പുകഴ്ത്തുന്നത് ചാനൽ മുതലാളിയെ അപമാനിക്കാൻ ആണെന്ന് പറഞ്ഞു, താൻ മൂന്നാം സ്ഥാനത്തെത്തും എന്ന് പറയുന്ന ചാനല്‍ സര്‍വേ ആസൂത്രിതമായി ഉണ്ടാക്കിയതാണെന്നും ശോഭ സുരേന്ദ്രൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button