CrimeKeralaNews

ശരീരത്തിലും മിക്‌സിക്ക് അകത്തും ഒളിപ്പിച്ച് സ്വര്‍ണ്ണക്കടത്ത്; കരിപ്പൂരില്‍ രണ്ട് പേർ പിടിയില്‍

മലപ്പുറം:കരിപ്പൂര്‍ വിമാനത്തവളം വഴി സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മഞ്ചേരി സ്വദേശിയായ യുവാവാണ് പിടിയിലായത്. ദുബായില്‍നിന്നും എയർ ഇന്ത്യാ എക്‌സ്പ്രസില്‍ വന്ന ഇയാൾ 582ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്.

ദുബായില്‍നിന്നും നിന്നും എയർ ഇന്ത്യാ എക്‌സ്പ്രസില്‍തന്നെ മറ്റൊരു യുവാവിനെയും കസ്റ്റംസ് പിടികൂടി. സ്വര്‍ണം മിക്‌സിക്കകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഇരിങ്ങല്‍ സ്വദേശിയായ യുവാവാണ് പിടിയിലായത്. ഏകദേശം 40ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് ഇയാളിൽ നിന്നും പിടികൂടിയത്. കള്ളക്കടത്തിനെ കുറിച്ച് കസ്റ്റംസ് അന്വേഷണവും തുടര്‍നടപടികളും പുരോഗമിച്ചുവരുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button