KeralaNews

മാംഗോ ഫോണ്‍ ഇടപാടില്‍ വന്‍ തട്ടിപ്പ്, മഞ്ഞളാംകുഴി അലിയില്‍ നിന്ന് ആന്റോ 18 കോടി തട്ടിയെടുത്തു; നടത്തി; റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയെ വിടാതെ പിടികൂടി ശോഭാ സുരേന്ദ്രന്‍

തൃശൂര്‍: റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ ആഗസ്റ്റിനെതിരെ ആരോപണം കടുപ്പിച്ചു ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ആന്റോ പുറത്തുവിട്ട ഫോട്ടോയ്ക്ക് മറുപടിയുമായാണ് ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയത്. താന്‍ പ്രസംഗിക്കുന്ന വേദിയില്‍ ആന്റോ ഉണ്ടായിരുന്ന ഫോട്ടോയാണ് ശോഭ പുറത്തുവിട്ടത്. തൃശൂരില്‍ വാര്‍തത്താസമ്മേളനം നടത്തിയാണ് ശോഭാ സുരേന്ദ്രന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ആന്റോ അന്ന് പിസി തോമസിന്റെ പാര്‍ട്ടിയുടെ നേതാവായിരുന്നു. ദീന ദയാല്‍ എന്ന പാര്‍ട്ടിയുടെ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിക്കൊപ്പമാണ് ആന്റോയുടെ വീട്ടില്‍ പോയത്. മൂന്നുനാലു വീടുകളില്‍ ഗൃഹസമ്പര്‍ക്കം നടത്തുന്നതിനിടെയാണ് ആ വീട്ടിലും പോയത്. പിസി തോമസിന്റെ പാര്‍ട്ടിയിലൂടെ ബിജെപിയിലേക്ക് ആന്റോ കയറിക്കൂടിയെന്നും ശോഭ വ്യക്തമാക്കി.

മുന്‍ മന്ത്രി മഞ്ഞളാംകുഴി അലിയില്‍ നിന്ന് ആന്റോ 18 കോടി രൂപ തട്ടിയെടുത്തുവെന്നം ശോഭ ആരോപിച്ചു. മാംഗോ ഫോണ്‍ ഇടപാടില്‍ ആന്റോ വന്‍ തട്ടിപ്പ് നടത്തി. ആന്റോക്ക് പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധമെന്താണെന്നും ഗോകുലം ഗോപാലന്റെ ഹോട്ടലില്‍ ആന്റോയുടെ ഭാര്യക്ക് എങ്ങനെ ഷെയര്‍ വന്നുവെന്നും ശോഭ ചോദിച്ചു.

തന്നെ മാത്രമല്ല, പ്രസ്ഥാനത്തെ കൂടി തകര്‍ക്കുകയാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലക്ഷ്യം. ലൈസന്‍സില്ലാതെയാണ് ചാനല്‍ പ്രവര്‍ത്തിക്കുന്നത്. വിവാദ അക്കൗണ്ടുകള്‍ ചാനല്‍ ക്ലോസ് ചെയ്യാന്‍ കാരണം എന്താണ് എത്ര അക്കൗണ്ടുകള്‍ ചാനല്‍ ക്ലോസ് ചെയ്തു ഇക്കാര്യത്തില്‍ നടക്കുന്ന ആഭ്യന്തരമന്ത്രാലയ അന്വേഷണം ഏതുവരെ എത്തി ഒരേ അഡ്രസ്സില്‍ രണ്ട് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ഇതിനെതിരെ താന്‍ പരാതി നല്‍കിയിട്ടുണ്ട്. ജിഎസ്ടി വെട്ടിപ്പിനായി ഷെല്‍ കമ്പനി രൂപീകരിച്ച പ്രവര്‍ത്തിക്കുന്നത് ചൂണ്ടിക്കാണ്ടി സംസ്ഥാന ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കും രജിസ്ട്രാര്‍ ഓഫ് കമ്പനീസിനും പരാതി നല്‍കിയിട്ടുണ്ടെന്നും ശോഭ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വാഴ നനയുമ്പോള്‍ ചീര നനയുന്ന പോലെയാണ് ശോഭാ സുരേന്ദ്രന്‍ എന്നാണ് സുജയ പറഞ്ഞത്. യഥാര്‍ഥ വാഴ ആന്റോയാണ്. അതിന് കീഴില്‍ ഇരിക്കുന്ന നിങ്ങള്‍ നാലുപേരുമാണ് ചീര ( സ്മൃതി , സുജയ , അരുണ്‍ , ഉണ്ണി ബാലകൃഷ്ണന്‍ )- ശോഭ പറഞ്ഞു. ആന്റോയുടെ ഗുണ്ടായിസം ഫോട്ടോഗ്രാഫര്‍ക്ക് നേരെ ഉണ്ടായാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ബാങ്ക് ഓഫ് ബറോഡയെ തട്ടിച്ച കേസില്‍ ആന്റോ അഗസ്റ്റിന്‍ ജയിലിലായിരുന്നു. തനിക്കെതിരെ ക്രൈം നന്ദകുമാര്‍ പുറത്തുവിട്ട ഓഡിയോ വ്യാജമായിരുന്നു. ഈ വ്യാജ ഓഡിയോ നിര്‍മിച്ചവര്‍ ജയിലിലാണെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ആന്റോ അഗസ്റ്റിനാണെന്ന് ശോഭ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. തിരൂര്‍ സതീഷിനെ ഇറക്കാന്‍ ആന്റോ ഗൂഢാലോചന നടത്തി. തനിക്കെതിരായ ആരോപണങ്ങളില്‍ തെളിവ് ഉണ്ടെങ്കില്‍ പുറത്തുവിടണമെന്നും ശോഭ വെല്ലുവിളിച്ചു. തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. ആന്റോ അഗസ്റ്റിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

പൊന്നാനി പീഡനക്കേസ് കെട്ടിച്ചമച്ചതാണമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പൊലീസുകാര്‍ക്കെതിരെ ആരോപണം ഉന്നയിക്കാന്‍ 10 ലക്ഷം രൂപ നല്‍കിയെന്ന് ശോഭ ആരോപിച്ചു. ഞാന്‍ ആന്റോക്കിട്ട പേര് മരംകൊത്തി എന്നാണ്. ആന്റോയുടെ കൂട്ടുകാരനായ കാര്‍വാര്‍ എംഎല്‍എ പരപ്പന അഗ്രഹാര ജയിലില്‍ കിടക്കുകയാണിപ്പോള്‍. സതീഷിനെ ഇറക്കിയതില്‍ ആന്റോ ഗൂഢാലോചന നടത്തി. നിലവാരം വിട്ട കളിയുമായി ആന്റോ മുന്നോട്ടു പോകരുത്.

എങ്ങനെയാണോ ദിവ്യ നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് അതുപോലെ ശോഭ സുരേന്ദ്രനെ ആത്മഹത്യയിലേക്ക് നയിക്കാന്‍ വേണ്ടി സ്വന്തം ചാനലിനെ ഉപയോഗിച്ചെന്ന് കുറ്റപ്പെടുത്തിയ ശോഭ, ആന്റോ അഗസ്റ്റിനെതിരെ ക്രിമിനല്‍ കേസ് നല്‍കുമെന്നും പറഞ്ഞു. ബിജെപി പ്രവേശനം ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന്‍ സമീപിച്ചിരുന്നുവെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.

തിരൂര്‍ സതീശന്‍ പുറത്ത് വിട്ട ഫോട്ടോ വ്യാജമാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിക്കുന്നു. സതീഷിന്റെ വീടല്ല തന്റെ ചേച്ചിയുടെ വീടാണ് ഫോട്ടോയില്‍ കാണുന്നത്. ഒന്നര- രണ്ട് വര്‍ഷം മുമ്പുള്ള ഫോട്ടോയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സതീഷ് കൊണ്ടുവന്നത്. സതീഷിന്റെ വീട്ടില്‍ ഇതുവരെ പോയിട്ടില്ലെന്നും ശോഭാ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker