
തേനി: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങി വരവെ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു. തമിഴ്‌നാട് ഹൊസൂര്‍ സ്വദേശികളായ ഗണേഷ് (7) നാഗരാജ് (45), കൃഷ്ണഗിരി സ്വദേശി സൂര്യ (23) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 17 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ തേനിയില്‍ വെച്ചാണ് അപകടം നടന്നത്.
ടെമ്പോ ട്രാവലറിലായിരുന്നു തീര്‍ത്ഥാടകര്‍ സഞ്ചരിച്ചത്. ഈ വാഹനത്തിലേക്ക് സ്വകാര്യ ബസ് വന്ന് ഇടിക്കുകയായിരുന്നു. സ്വകാര്യ ബസില്‍ ഇടിച്ച് അപകടം. പത്ത് വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ ട്രാവലറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഡ്രൈവര്‍ക്കൊപ്പം ടെമ്പോയുടെ മുന്‍സീറ്റില്‍ ഇരുന്നവരാണ് മരിച്ച മറ്റ് രണ്ട് പേര്‍. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.