KeralaNews

നമ്പര്‍ 18 പോക്സോ കേസ് പ്രതി റോയ് വയലാറ്റ് കീഴടങ്ങി

കൊച്ചി: നമ്പര്‍ 18 പോക്സോ കേസ് പ്രതി റോയ് വയലാറ്റ് പൊലീസില്‍ കീഴടങ്ങി. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ ഓഫിസിലാണ് റോയ് വയലാറ്റ് കീഴടങ്ങിയത്. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലായിരുന്നു കീഴടങ്ങല്‍.
വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നമ്പര്‍ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് റോയ് വയലാറ്റിനെതിരായ കേസ്.

ആദ്യ രണ്ടു പ്രതികളായ റോയ് വയലാറ്റ്, സൈജു തങ്കച്ചന്‍ എന്നിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് നടപടി. കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം വാഹാനപകടത്തില്‍ മരിച്ച സംഭവത്തിലും റോയി വയലാറ്റിനും സൈജു തങ്കച്ചനും പ്രതികളാണ്.

തങ്ങള്‍ക്ക് എതിരായ പരാതി ബ്ലാക് മെയിലിങ്ങിന്റെ ഭാഗമാണെന്നും, മൂന്ന് മാസം കഴിഞ്ഞ് പെണ്‍കുട്ടിയും അമ്മയും പരാതി നല്‍കിയത് അതിന്റെ തെളിവാണെന്നുമാണ് പ്രതികള്‍ കോടയില്‍ വാദിച്ചത്.

കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതികള്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഇത് കണക്കിലെടുതിരുന്ന കോടതി പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിക്കുകയായിരുന്നു. അതേസമയം, കൂട്ടുപ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button