30.5 C
Kottayam
Wednesday, November 6, 2024
test1
test1

US:’ട്രംപ്, നിർണായക സംസ്ഥാനങ്ങൾ പിടിച്ച് അധികാരത്തിലേക്ക്, പ്രസംഗം റദ്ദാക്കി കമല

Must read

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയത്തോട് കൂടുതല്‍ അടുത്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. 247 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ട്രംപ് ഇതിനകം നേടിക്കഴിഞ്ഞുവെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 210 വോട്ടുകള്‍ മാത്രമാണ്‌ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിന് നേടാന്‍ കഴിഞ്ഞത്. യു.എസിന്റെ പ്രസിഡന്റ് പദത്തിലെത്താന്‍ 270 വോട്ടുകളാണ് വേണ്ടത്. ട്രംപ് വിജയത്തിലേക്ക് അടുത്തതോടെ പാര്‍ട്ടിയുടെ ചുവന്ന കൊടിയുമായി അനുയായികള്‍ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 23 സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പമാണെന്നും 11 സംസ്ഥാനങ്ങള്‍ മാത്രമേ കമലയ്‌ക്കൊപ്പമുള്ളൂവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിക്കുന്ന സ്വിങ് സീറ്റുകളിലും (പെന്‍സില്‍വാനിയ, അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാദ, നോര്‍ത്ത് കരോലിന, വിസ്‌കോന്‍സിന്‍) ട്രംപ് തന്നെയാണ് ലീഡ് ചെയ്യുന്നത്.

അതേസമയം കമലാ ഹാരിസ് തന്റെ ഇലക്ഷന്‍ നൈറ്റ് പ്രസംഗം റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ട്രംപ് വിജയത്തോട് അടുക്കുന്ന പശ്ചാത്തലത്തിലാണ് ഇതെന്നാണ് സൂചന. വൈസ് പ്രസിഡന്റ് ഇന്ന് രാത്രി പ്രസംഗിക്കില്ലെന്നും നാളെ (വ്യാഴാഴ്ച) അവര്‍ സംസാരിക്കുമെന്നും കമലയുടെ പ്രചാരണസംഘാംഗം സെഡ്രിക് റിച്മണ്ട് പറഞ്ഞു.

നെബ്രാസ്‌കയില്‍നിന്ന് ഡെബ് ഫിഷര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ യു.എസ്. പാര്‍ലമെന്റിന്റെ സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടിക്കഴിഞ്ഞു. സെനറ്റില്‍ ചുരുങ്ങിയത് 51 സീറ്റുകള്‍ ലഭിച്ചതോടെ സഭയുടെ നിയന്ത്രണം നാലുകൊല്ലത്തിനിടെ ഇതാദ്യമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിച്ചു. ഇതോടെ പ്രസിഡന്റിന്റെ കാബിനറ്റ്, സുപ്രീം കോടതി ജസ്റ്റിസുമാരുടെ നിയമനം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടിക്ക് നിര്‍ണായക അധികാരവും കൈവന്നിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പരാതി വ്യാജം, നിവിൻ പോളിക്ക് ക്ലീൻ ചിറ്റ് നൽകി പോലീസ്; കോടതിയില്‍ റിപ്പോർട്ട്

കോതമംഗലം: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നടൻ നിവിന്‍ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. ആരോപണം അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍, കൃത്യം നടന്ന സമയത്തോ ദിവസമോ നിവിന്‍ പോളി അവിടെ...

കോട്ടയം മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധിക മരിച്ചു; ഒപ്പമുണ്ടായിരുന്ന മകൾക്കും പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: കോട്ടയം മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. പുഞ്ചവയൽ പാക്കാനം സ്വദേശി കുഞ്ഞിപ്പെണ്ണാണ് മരിച്ചത്. 110 വയസ്സായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മകൾ തങ്കമ്മയ്ക്കും കടന്നൽ ആക്രമണത്തിൽ പരിക്കേറ്റു. തങ്കമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തങ്കമ്മയുടെ നില...

US Election: അമേരിക്കയുടെ സുവര്‍ണ കാലം വന്നെത്തി; രാജ്യത്തിനുണ്ടായ മുറിവ് ഉണക്കുമെന്ന് പ്രതിജ്ഞ; ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമെല്ലാം നന്ദി പറഞ്ഞ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ചതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങള്‍ക്കും തന്നോടൊപ്പം നിന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമെല്ലാം അദ്ദേഹം നന്ദി പറഞ്ഞു. അമേരിക്കയുടെ...

ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി ഓഫീസില്‍ വെച്ച് ലൈംഗികബന്ധം; നാനൂറിലേറെ സെക്‌സ് ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍; ഗിനിയയിലെ ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അകത്ത്‌

കൊണാക്രി: ഗിനിയയില്‍ ഉന്നതരുടെ ഭാര്യമാരുമായി സെക്‌സ് ടേപ്പ് പ്രചരിപ്പിച്ച പ്രമുഖനായ ഉദ്യോഗസ്ഥന്‍ കുടുങ്ങി. ഇയാള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. നൂറ് കണക്കിന് വീഡിയോകളാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. സമൂഹ മാധ്യമങ്ങല്‍ നിന്ന് ഈ...

എന്റെ റൂം തുറന്നുകൊടുത്തു,ചില ആളുകൾക്ക് നമുക്കെതിരെയാണ് പരിശോധനയെന്ന് തോന്നുന്നത് എന്തുകൊണ്ടാണ്? എംവി നികേഷ് കുമാർ

പാലക്കാട്: ജില്ലയിൽ കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ പോലീസ് റെയ്ഡ് നടത്തിയ സംഭവത്തിൽ പ്രതികരിച്ച് മുൻ മാദ്ധ്യമപ്രവർത്തകനും സിപിഎം നേതാവുമായ എംവി നികേഷ് കുമാർ.പരിശോധിക്കാൻ എത്തിയപ്പോൾ ഞാൻ മുറി തുറന്നുകൊടുത്തു. പരിശോധിച്ചിട്ട് അവർ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.