KeralaNews

സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും; എം. ജി ശ്രീകുമാർ സംഗീത നാടക അക്കാദമി ചെയര്‍മാൻ; ഉത്തരവ് നാളെ

സംവിധാകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. ഗായകന്‍ എം. ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനാക്കാനും തീരുമാനമായി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ഇരുവരുടെയും നിയമത്തിന് അംഗീകാരം നല്‍കിയിരുന്നു. ഉത്തരവ് നാളെയോ മറ്റെന്നാളോ പുറത്തിറങ്ങും.നേരത്തെ സിപിഐഎം നേതൃയോഗത്തിലും ഇരുവരുടെയും നിയമനത്തിന് ധാരണയായിരുന്നു.

ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കണം സംവിധായകൻ ഉണ്ടാകുമെന്ന് രഞ്ജിത്ത് അറിയിച്ചു. നിലവിൽ സംവിധായകൻ കമൽ ആണ് ചലച്ചിത്ര അക്കാദമി ചെയർമാൻ.

2016ലായിരുന്നു അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുത്തത്.1987ൽ ഒരു ‘മെയ് മാസ പുലരി’ എന്ന സിനിമയിലൂടെയാണ് രഞ്ജിത്ത് സിനിമ രചനയിലേക്ക് എത്തുന്നത്. തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. 2001ൽ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായി രാവണപ്രഭു എന്ന സിനിമയിലൂടെ രഞ്ജിത്ത് സംവിധായകനായി.

നിരവധി തവണ സംസ്ഥാന- ദേശീയ പുരസ്കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.നടൻ എന്ന നിലയിലും തന്റേതായ പ്രതിഭ തെളിയിക്കാൻ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button