CrimeHome-bannerKeralaNews

Vijay babu:സമ്പന്ന പ്രവാസികളെ സ്വാധീനിക്കാൻ വിജയ്ബാബു യുവതികളെ ദുരുപയോഗിച്ചതിന് തെളിവ്;സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും

കൊച്ചി: ബലാത്സംഗ കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ്ബാബുവിനെ ഇന്ത്യയിലെത്തിക്കാനുള്ള ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജയ് ബാബുവിനെ കണ്ടെത്താന്‍ ദുബായ് പോലീസ് അന്വേഷണം തുടങ്ങിയതായാണ് വിവരം. ഒളിവിലുള്ള പ്രതിയെ കണ്ടെത്താനോ തിരിച്ചറിയാനോ അയാളെക്കുറിച്ചുള്ള വിവരം അറിയിക്കുന്നതിനായോ ഇന്റര്‍പോള്‍ പുറത്തിറക്കുന്ന അന്വേഷണ നോട്ടീസാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ്.

അതിനിടെ വിജയ്ബാബു, സിനിമാ നിര്‍മാണക്കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളിലും പോലീസ് അന്വേഷണം തുടങ്ങി. പീഡനത്തിന് ഇരയായ നടിയുടെ മൊഴികളിലും ഇത്തരം വഴിവിട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സൂചനകളുണ്ട്.

സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ച് സിനിമാ നിര്‍മാണത്തിനു പ്രേരിപ്പിക്കാന്‍ വിജയ്ബാബു സിനിമാ മോഹവുമായെത്തുന്ന യുവതികളെ ദുരുപയോഗിച്ചതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. നടിയെ പീഡിപ്പിച്ച കേസില്‍ പരാതി ഉയര്‍ന്നതോടെ പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമം നടത്തിയ മലയാളി സംരംഭകനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

വിജയ്ബാബുവിനെ അറസ്റ്റ് ചെയ്യുംമുന്‍പ് കൂട്ടാളിയായ സംരംഭകനെ പോലീസ് ചോദ്യം ചെയ്യും. കേസില്‍ പരാതി നല്‍കിയ നടിയെയും പരാതി പറയാന്‍ ഒരുങ്ങിയ മറ്റൊരു യുവതിയെയും ബ്ലാക്‌മെയില്‍ ചെയ്തു പിന്തിരിപ്പിക്കാനും സംരംഭകന്റെ നേതൃത്വത്തില്‍ ശ്രമം നടത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button