InternationalNews

ഇൻസ്റ്റാഗ്രാമിൽ 2 ലക്ഷത്തോളം ആരാധകർ; പങ്ക് വയ്ക്കുന്നത് കാർ റെയ്‌സും ഡ്രിഫ്റ്റിംഗ് വീഡിയോസും; ബിഎംഡബ്യൂ നിയന്ത്രണം തെറ്റി നേരെ തൂണിലിടിച്ചു; 25കാരന് ദാരുണാന്ത്യം

അൽബാനി: പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ താരം കാറപകടത്തിൽ മരിച്ചു. 25കാരനായ ന്യൂയോർക്ക് സ്വദേശിയായ ആൻഡ്രേ ബീഡിലാണ് അപകടത്തിൽ അതിദാരുണമായി മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ന്യൂയോർക്കിലെ ക്വീൻസിലുളള നസാവു എക്സ്പ്രസ് റോഡിൽ പുലർച്ചയോടെയായിരുന്നു അപകടം നടന്നത്. യൂട്യബിൽ '1 സ്‌​റ്റോക്ക് ഓഫ് 30' എന്ന ചാനലിലൂടെ സോഷ്യൽമീഡിയയിൽ വളരെ പ്രമുഖനായിരുന്നു യുവാവ്.

ആൻഡ്രേ സഞ്ചരിച്ച ബിഎംഡബ്യൂ നിയന്ത്രണം തെറ്റി റോഡിലൂണ്ടായിരുന്ന വലിയ തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്. അമിതവേഗതയിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ന്യൂയോർക്ക് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവമറിഞ്ഞതോടെ അപകടസ്ഥലത്തേക്ക് പോലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും എത്തുകയായിരുന്നു. തുടർന്ന് യുവാവിനെ ജമൈക്ക മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. പിന്നാലെ യുവാവിന്റെ മരണവും സ്ഥിരീകരിച്ചു.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു. സോഷ്യൽമീഡിയയിൽ സജീവമായ താരത്തിന് യൂട്യൂബിൽ 59,500 സബ്സ്‌ക്രൈബേഴ്സും ഇൻസ്​റ്റഗ്രാമിൽ 250,000 ഫോളോവേഴ്സും ഉണ്ട്.

കാർ റേസിംഗുമായി ബന്ധപ്പെട്ടുളള സാഹസിക വീഡിയോകളാണ് ആൻഡ്രേ കൂടുതലും പങ്കുവയ്ക്കുന്നത്. യുവാവിന്റെ മരണത്തിൽ ആരാധകർ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker