KeralaNews

ഭാര്യയെയും കുഞ്ഞിനെയും കൊവിഡ് കവര്‍ന്നു; നാട്ടിലെത്തിയ പ്രവാസി യുവാവ് ജീവനൊടുക്കി

ആലുവ: ഭാര്യയെയും കുഞ്ഞിനെയും കോവിഡ് കവര്‍ന്നതോടെ മനസ്സുതകര്‍ന്ന യു
വാവും ജീവനൊടുക്കി. ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വീട്ടില്‍ കുഞ്ഞുമോന്റെയും ഉഷയുടെയും മകനായ വിഷ്ണുവാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.

സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച ഭാര്യയുടെയും നവജാത ശിശുവിന്റെയും വേര്‍പാടില്‍ മനംനൊന്ത് നാട്ടിലെത്തിയതായിരുന്നു വിഷ്ണു. വ്യാഴാഴ്ച രാവിലെ വിഷ്ണു ഉണരാതെ വന്നതോടെ വീട്ടുകാര്‍ കിടപ്പ് മുറിയുടെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

അവശനിലയിലായിരുന്ന വിഷ്ണുവിനെ നാട്ടുകാര്‍ ദേശം സിഎ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗദിയില്‍ അക്കൗണ്ടന്റായിരുന്നു വിഷ്ണു.https://googleads.g.doubleclick.net/pagead/ads?client=ca-pub-3982566135258048&output=html&h=300&adk=3372357004&adf=2539725435&pi=t.aa~a.2067693828~i.1~rp.4&w=360&lmt=1629959683&num_ads=1&rafmt=1&armr=3&sem=mc&pwprc=9126726392&psa=1&ad_type=text_image&format=360×300&url=https%3A%2F%2Fwww.bignewslive.com%2Fnews%2Fkerala-news%2F266780%2Fpravasi-man-committed-suicide%2F&flash=0&fwr=1&pra=3&rh=275&rw=330&rpe=1&resp_fmts=3&sfro=1&wgl=1&fa=27&adsid=ChAI8NSXiQYQtsvIrKmo_s8QEj0ACtMdN391c4U69W8i19kQ2kuw14U6oOEB64FqCpB_B69SPaFZdVuWSn9g2TY8PfIlYnvbfvKv-cSb79I0&uach=WyJBbmRyb2lkIiwiMTEiLCIiLCJSTVgzMjQxIiwiODcuMC40MjgwLjE0MSIsW10sbnVsbCxudWxsLG51bGxd&tt_state=W3siaXNzdWVyT3JpZ2luIjoiaHR0cHM6Ly9hdHRlc3RhdGlvbi5hbmRyb2lkLmNvbSIsInN0YXRlIjo3fV0.&dt=1629960043387&bpp=8&bdt=992&idt=-M&shv=r20210819&mjsv=m202108240101&ptt=9&saldr=aa&abxe=1&cookie=ID%3Dc77ee1d963f1304e-2273cc571bcb00e5%3AT%3D1629879573%3ART%3D1629879573%3AS%3DALNI_MbMh3sen-Bp7X8JrniA0pSTxjQ-gQ&prev_fmts=0x0&nras=2&correlator=643513499026&frm=20&pv=1&ga_vid=233960813.1629879571&ga_sid=1629960043&ga_hid=342936189&ga_fc=0&u_tz=330&u_his=47&u_java=0&u_h=800&u_w=360&u_ah=800&u_aw=360&u_cd=24&u_nplug=0&u_nmime=0&adx=0&ady=1416&biw=360&bih=664&scr_x=0&scr_y=0&eid=21066109%2C21066111%2C44748451%2C44747621%2C21067496%2C31062297&oid=3&pvsid=3774475781958264&pem=169&ref=https%3A%2F%2Fwww.bignewslive.com%2F&eae=0&fc=1408&brdim=0%2C0%2C0%2C0%2C360%2C0%2C360%2C664%2C365%2C673&vis=1&rsz=%7C%7Cs%7C&abl=NS&fu=1152&bc=31&jar=2021-08-26-06&ifi=2&uci=a!2&btvi=1&fsb=1&xpc=UIp3La1xWy&p=https%3A//www.bignewslive.com&dtd=65

എട്ട് മാസം ഗര്‍ഭിണിയായിരുന്ന ഭാര്യ ഗാഥയെ കഴിഞ്ഞ ജൂലൈ മാസം പ്രസവത്തിന് നാട്ടിലേക്ക് കൊണ്ടുവരാന്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ആശുപത്രിയില്‍ പരിശോധന നടത്തുന്നതിനിടെ കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്.

അതീവ ഗുരുതരാവസ്ഥയിലായിരുന്നു ഗാഥ. കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തെങ്കിലും ഗാഥ മരിച്ചു. അതിതീവ്രപരിചരണ വിഭാഗത്തിലായിരുന്ന കുഞ്ഞ് രണ്ട് ദിവസത്തിന് ശേഷം മരിച്ചു.

രണ്ടാഴ്ച മുമ്പാണ് വിഷ്ണു നാട്ടിലെത്തിയത്. നിരാശനായി കഴിയുന്നതിനിടെയാണ് വ്യാഴാഴ്ച രാവിലെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button