വൈക്കം : കെ.എസ്.ആർ.റ്റി.സി ബസ് ഡ്രൈവറെ മർദ്ദിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു . വൈക്കം കുടവെച്ചൂർ ഭാഗത്ത് വാലാപറമ്പിൽ വീട്ടിൽ പ്രമോദ് (41) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാവിലെ 9:40 മണിയോടെ വൈക്കം ദളവാക്കുളം സ്റ്റാൻഡിൽ എത്തിയ കെ.എസ്.ആർ.റ്റി.സി ബസ്സിന്റെ ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. അന്നേദിവസം രാവിലെ ആലപ്പുഴയിൽ നിന്നും വൈക്കത്തേക്ക് വന്ന കെ.എസ്.ആർ.റ്റി.സി ബസ് പ്രമോദ് ഓടിച്ചിരുന്ന പ്രൈവറ്റ് ബസ്സിനെ ഓവർടേക്ക് ചെയ്തു പോയതിലുള്ള വിരോധം മൂലമാണ് ഇയാൾ കെ.എസ്.ആർ.റ്റി.സി ഡ്രൈവറെ ആക്രമിച്ചത്. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേന്ദ്രൻ നായർ, എസ്.ഐ ദിലീപ് കുമാർ കെ, ഷിബു വർഗീസ്, സി.പി.ഓ സുദീപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News