KeralaNews

സംസ്ഥാനത്ത് എല്‍.ഡി.എഫ് തരംഗം,ശൈലജ ടീച്ചറുടെ സ്വീകാര്യത വര്‍ദ്ധിച്ചു;വൻ ഭൂരിപക്ഷത്തോടെ വിജയം:മുഖ്യമന്ത്രി

കണ്ണൂർ: കേരളത്തിൽ എൽഡിഎഫ് അനുകൂല തരംഗമാണ് അലയടിച്ചുയരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശൈലജ ടീച്ചറുടെ സ്വീകാര്യതയോട് എതിരാളികൾക്ക് അസഹിഷ്ണുതയാണ്. സാംസ്കാരിക നിലവാരം വിട്ടുള്ള പ്രചരണമാണ് ശൈലജ ടീച്ചർക്ക് എതിരെ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാംസ്കാരിക നിലവാരം വിട്ടുള്ള ഒന്നും കേരളത്തിൻ്റെ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ആക്ഷേപ പ്രചാരണം ശൈലജ ടീച്ചറുടെ സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ട്. വൻ ഭൂരിപക്ഷത്തോടെയായിരിക്കും ശൈലജ ടീച്ചറുടെ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിമർശനം മുഖ്യമന്ത്രി ആവർത്തിച്ചു. പൗരത്വ നിയമത്തെ കുറിച്ച് രാഹുൽ മിണ്ടുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
‘ഭാരത് ജോഡോ യാത്ര നടത്തിയപ്പോൾ രാഹുൽ പൗരത്വ നിയമം സംസാരിച്ചില്ല. വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ വന്നപ്പോഴെങ്കിലും അതിനെ പറ്റി പറയുമെന്ന് പ്രതീക്ഷിച്ചു.
കോൺഗ്രസ് പ്രകടന പ്രതികയിൽ അങ്ങനെയൊരു കാര്യമേയില്ല. ഇതിന് രാഹുൽ ഗാന്ധി മറുപടി പറയണം,’ മുഖ്യമന്ത്രി പറഞ്ഞു.

പിണറായി വിജയൻ്റെ പ്രസംഗത്തിൽ നിന്ന്
എൽ ഡി എഫിനെ നേരിടുന്നവർ എന്തു നുണ പ്രചാരണത്തിനും തയ്യാറായേക്കും എന്ന് ജനങ്ങള്‍ക്ക് അറിയാംഅതിര് കവിഞ്ഞ മോഹത്തോടെ തെരെഞ്ഞെടുപ്പിലേക്കു എടുത്തു ചാടിയവര്‍ , നാടിന്‍റെ ജനങ്ങളുടെ ചൂട് എറ്റു വാങ്ങുമ്പോൾ യാഥാർഥ്യവുമായി പൊരുത്തപ്പെടേണ്ടി വരുന്നു.

അതിന്റെ ഭാഗമായി എന്തും വിളിച്ചു പറയാവുന്ന മാനസികാവസ്ഥയിൽ ആയിരിക്കുന്നു രണ്ടുതരം ആളുകൾ –
ഒന്ന്, അവരവരുടെ സാംസ്കാരിക നിലവെച്ചു മറ്റുള്ളവരെ അളക്കുന്നവർ ,ഇവരുടെ നേതൃത്വത്തിലിരുക്കുന്ന തെറ്റ് തെറ്റെന്നു പറയുവാനുള്ള ആർജ്ജവമില്ലാത്തവര്‍ – രണ്ട് കൂട്ടരും സംഭാവനകൾ നൽകുന്നു.

കേരളത്തിലെ യു ഡി എഫിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രചാരകർ,
കെ പി സി സി പ്രസിഡന്റ്, അദ്ദേഹം സ്ഥാനാർഥിയാണ്.
പ്രതിപക്ഷനേതാവ് എന്നിവര്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു.

അടുത്തകാലത്തായി പ്രതിപക്ഷനേതാവ് പറയുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണ്

പൌരത്വ നിയമ ഭദഗതി വന്നതിനു ശേഷം അക്കാര്യത്തിന് വ്യക്തതയോടെയുള്ള നിലപാട് സ്വീകരിക്കാത്ത പാർട്ടിയാണ് കോൺഗ്രസ്സ്

സി എ എ ആരുടെ അജഡയാണ്, അതിൽ ആർക്കു ഒരു സംശയവും ഉണ്ടാകേണ്ടതായിട്ടില്ല . ആർ എസ് എസ് ജനിച്ചനാൾ മുതൽ മതനിരപേക്ഷതയ്ക്കെതിരായ നിലടാണ് എടുത്തിട്ടുള്ളത്.

മതാധിഷ്ഠിത രാഷ്ട്രം എന്ന അഭിപ്രായത്തെ ചർച്ച ചെയ്തു തോല്‍പ്പിച്ചു നമ്മുടെ രാഷ്ട്രം മതനിരപേക്ഷമാകണമെന്നു തീരുമാനിച്ചതിന്
ആർ എസ്സ് എസ്സ് എതിരായിരുന്നു.

മതാധിഷ്ഠിതമാകണം രാജ്യം എന്നതാണ് ആർ എസ്സ് എസ്സ് നിലപാട്.

രാജ്യത്ത് കണ്ട ഒരുപാട് കലാപങ്ങൾ,
കൂട്ട കശാപ്പുകള്‍ , വംശഹത്യകൾ
ഇവയോന്നും യാദൃച്ചികമായി സംഭവിച്ചതായിരുന്നില്ല. ആര്‍ എസ്സ് എസ്സ് പ്ലാൻ ചെയ്തു നടപ്പാക്കിയതായാണ്.

കലാപത്തിനിരയായവർ ആഭ്യന്തര ശത്രുക്കൾ ആയി ആര്‍ എസ്സ് എസ്സ് നേരത്തെതന്നെ തീരുമാനിച്ചിരുന്നവര്‍ ആണ്. അവരെ നിഷ്കാസനം ചെയ്യണം എന്നവർ നേരത്തെ തന്നെ തീരുമാനിച്ചിരിക്കുന്നു

ഗുജറാത്തിലെ, മണിപ്പൂരിലെ കലാപങ്ങള്‍ ഉദാഹരണമാണ്.

മതാധിഷ്ഠിതമാകണം രാജ്യം എന്ന നിലപാട് സ്വീകരിക്കുന്നവര്‍ക്ക് അത് നടപ്പക്കാനുള്ള അവസരമായാണ് മോഡി സർക്കാർ 2019 ൽ ഭരണ തുടർച്ച നേടിയത്.

2019 മെയ്‌ മാസത്തില്‍ തെരഞ്ഞെടുപ്പ് നടന്നു.
ബി ജെ പി അധികാരത്തില്‍ വന്നു. 2019 ഡിസംബറിൽ സി എ എ ഭേദഗതി നിയമം കൊണ്ടുവന്നു, പൗരത്വം മതാടിസ്ഥാനത്തിൽ ആക്കാനുള്ള നിയമം.

ലോകമാകെ അതിനെ അപലപിച്ചു. മോഡി സർക്കാർ രാജ്യത്തെ അമേരിക്കയുടെ കാൽക്കീഴിൽ എത്തിച്ചിട്ടും അമേരിക്കയും സി എ എ ഭേദഗതിയെ അപലപിച്ചു.

ലോക രാഷ്ട്രങ്ങളും ഐക്യ രാഷ്ട്ര സഭയും
അപലപിച്ചു. കോണ്‍ഗ്രസ്സ് എവിടെയായിരുന്നു?

2019 ഡിസംബറിൽ പൗരത്വ നിയമ ഭേദഗതിയെ തുടർന്നുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ ഡൽഹിയിൽ ന്യൂനപക്ഷങ്ങള്‍ക്കെതിരായ കലാപം നടന്നപ്പോള്‍ കോൺഗ്രസിനെ എവിടെയും കണ്ടില്ല!

പൗരത്വ നിയമ ഭേദഗതിക്കെതിരായ യോജിച്ച പ്രക്ഷോഭത്തിലില്ല എന്ന് പറഞ്ഞു കേന്ദ്ര കോൺഗ്രസിന്റെ നിർദ്ദേശത്തിനനുസരി കേരളത്തിലെ കോണ്‍ഗ്രസ്സ് പിന്മാറി!

എന്താണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറിയതെന്നു രാഹുല്‍ ഗാന്ധി വ്യക്തമാക്കണം.

രാജ്യത്തോരിടത്തും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം കോണ്‍ഗ്രസ്സ് നടത്തിയില്ല. ഇതിന് കാരണം രാഹുല്‍ ഗാന്ധി വ്യക്തമാക്കണം.!

ഇപ്പോൾ നാല് വർഷം കഴിഞ്ഞപ്പോൾ വല്ല മാറ്റവും കോണ്‍ഗ്രസ്സ് നിലപാടില്‍ ഉണ്ടായോ?
തിരഞ്ഞെടുപ്പിന് മുൻപ് സി എ എ ഭേദഗതി നടപ്പാക്കാന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചു, ചട്ടങ്ങൾ കൊണ്ടുവന്നു. കോണ്‍ഗ്രസ്സ് പ്രതിഷേധിച്ചില്ല. എതിര്‍ത്ത് ഒന്നും ശബ്ദിച്ചില്ല.

ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രവാര്‍ത്തയില്‍ പറയുന്നു, കോണ്‍ഗ്രസ്സ് പ്രകടനപത്രികയുടെ കരടില്‍ സി ഐ എ ക്കെതിരായ ഭാഗം ആദ്യം ഉണ്ടായിരുന്നു. എന്നാൽ കോണ്‍ഗ്രസ്സ് നേതൃത്വം അത് ഒഴിവാക്കി എന്ന്!

കോൺഗ്രസ്സ് പാര്‍ട്ടിക്ക് ഇത്തരമൊരു ഭാഗം എങ്ങിനെ അവഗണിക്കാൻ കഴിഞ്ഞു?

സംഘ്പപരിവാന്‍റെ അജണ്ട നടപ്പാക്കുകയല്ലേ കോണ്‍ഗ്രസ്സ് .അതിനാല്‍ രാഹുൽ ഗാന്ധി പറയണം മതനിരപേക്ഷമനസ്സാണോ അതോ സംഘപരിവാർ മനസ്സാണോ കോണ്‍ഗ്രസ്സിന് എന്ന്?

കോണ്‍ഗ്രസ്സിന് സംഘപരിവാർ മനസ്സ് എങ്ങനെ വന്നു ചേർന്നു?

ഇലക്ട്രൽ ബോണ്ട് സി പി എമ്മും വാങ്ങിയിട്ടുണ്ടെന്ന് അടുത്ത ദിവസം പ്രതിപക്ഷനേതാവ് പറഞ്ഞു. നുണയ്ക്കു സമ്മാനം കൊടുക്കാന്‍ തീരുമാനിച്ചാല്‍ പ്രതിപക്ഷ നേതാവിന് കിട്ടും !

രാജ്യം മുഴുവൻ അറിയാം ഇലക്ട്രൽ ബോണ്ടിൽ ഞങ്ങൾ സ്വീകരിച്ച നിലപാട്. ഇലക്ട്രൽ ബോണ്ട് സ്വകരിക്കാത്ത ഒരേഒരു പാര്‍ട്ടി സി പി ഐ എം ആണ്.

കോണ്‍ഗ്രസ്സ് 1952 കോടി രൂപ വാങ്ങി.
അതിനെക്കുറിച്ച് ഞങ്ങൾ വിമർശിച്ചിട്ടുണ്ട്. ബി ജെ പി സ്വീകരിച്ച അതെ നിലപാട്.

കോണ്‍ഗ്രസ്സ് എല്ലാം വാങ്ങി കയ്യിൽ സൂക്ഷിച്ചു .

ഇപ്പോൾ സതീശന്‍ ഞങ്ങളെ കുറ്റപ്പെടുത്തുവാൻ പുറപ്പെടുന്നതിനു
അദ്ദേഹത്തിന്റെ കയ്യിൽ തെളിവുണ്ടെന്ന് !
പച്ച നുണയ്ക്കു എങ്ങിനെയാണ് സതീശന്‍ തെളിവ് ഹാജരാക്കുന്നത്!? എന്തിനാണ് സ്വയം പരിഹാസ്യനാകുന്നത്?

ഇലക്ട്രൽ ബോണ്ടിന്റെ നിയമസാധുത ചോദ്യം ചെയ്തത് സി പി എം ആണ്‌. ഇലക്ട്രൽ ബോണ്ടിനെതിരെ സുപ്രീം കോടതിയിൽ ഹര്‍ജി നൽകിയ ഏക രാഷ്ട്രീയ പാർട്ടി സി പി എം ആണ്.

ഡി എൽ എഫ് കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേസെടുത്തു.
എഫ് ഐ ആറില്‍ ഡി എൽ എഫ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു. റോബർട്ട് വധേരയുടെയും പേര് ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു. 2022 ഏപ്രിലിൽ ഹരിയാനയിലെ ബി ജെപി സര്‍ക്കാര്‍ ഇവർ നിയമ വിരുദ്ധമായി ഒന്നും ചെയ്തില്ല എന്ന് കോടതിയില്‍ പറഞ്ഞു.

എന്തായിരുന്നു ഈ അന്തർധാര, ബി ജെ പിയുമായി വധേര ഡീൽ ഉണ്ടാക്കിയെന്ന വാർത്തയുണ്ടായിരുന്നു.

സി പി എമ്മിന്റെ ഇടപെടലിലൂടെ ഇലക്ട്രൽ ബോണ്ട് റദ്ദാക്കുകയും എല്ലാ വിവരങ്ങളും പുറത്തുവരുകയും ചെയ്തപ്പോള്‍ കള്ളി വെളിച്ചത്തിൽ വന്നു.

സി ബി ഐ റെയിഡ് ഡി എൽ എഫിൽ നടന്നതിന് ശേഷം ആ കമ്പനി ബി ജെപിക്കു ഇളക്ട്രല്‍ ബോണ്ട് നൽകി 170 കോടി രൂപ.
അപ്പോൾ
അത് കൈയ്യില്‍ വാങ്ങിയപ്പോൾ ഡി എൽ എഫിനും വധേരയ്ക്കും ക്ലീന്‍ ചിറ്റ്? ഏതാണ് ഈ അന്തർധാര, സതീശാ.

പിന്നീട് എന്തല്ലാം ഇലക്ട്രൽ ബോണ്ട് അന്തര്‍ധാരകള്‍? .ബി ജെപി യിൽ നിന്ന് കോണ്‍ഗ്രസ്സ് വ്യത്യസ്തമല്ല എന്ന് തെളിയിച്ചില്ലേ?

കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഹിമാചലില്‍,
ആന്ധ്രാപ്രദേശില്‍ നിന്നുള്ള ബി ജെപി രാജ്യസഭാംഗമായ സി എം രമേഷിന്റെ ഉടമസ്ഥതയില്‍ ഉള്ള ഹൃതിക് പ്രോഡക്ട് എന്ന കമ്പനി കോൺഗ്രസ്സിന് 30 കോടിയുടെ ഇലക്ട്രൽ ബോണ്ട് നൽകി!

കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഹിമാചലിലുള്ള ഒരു 1098 കോടിയുടെ നിർമ്മാണ കരാർ ഈ ഹൃതിക് പ്രോഡക്ട്സിനുകിട്ടി, ഇതായിരുന്നു ഈ അന്തർധാരയുടെ പിന്നിൽ. ഇതാണ് ബി ജെ പി എം പിയും നിങ്ങളും തമ്മിലുള്ള അന്തർധാരയുടെ പിന്നില്‍?

സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് 50 കോടി വാങ്ങിയില്ലെ? ഈ അന്തര്‍ധാര പുറത്തു വന്നപ്പോള്‍ വിഷമമുണ്ടാകും എന്ന് മനസ്സിലായപ്പോള്‍ ഇലക്ട്രല്‍ ബോണ്ടിനെതിരെ നിലപാടെടുത്ത സി പി എമ്മിനെതിരെ എതിര്‍പ്പുണ്ടാകും.

അതിനാല്‍ കോണ്‍ഗ്രസ്സിറെ പ്രധാനപ്പെട്ട വ്യക്തികള്‍ തന്നെ നുണകള്‍ അവതരിപ്പിക്കുന്നു

2019ല്‍ ജയിച്ച 18 അംഗങ്ങള്‍ യു ഡി എഫിന്‍റെതായിരുന്നു.

18 അംഗ സംഘം രാജ്യം നേരിടുന്ന വിഷയങ്ങളില്‍, കേരളത്തിന്റെ പൊതു വിഷയങ്ങളില്‍ കേരളത്തോടൊപ്പം നിന്നില്ല.

ആര്‍ എസ്സ് എസ്സ് അജണ്ട നടപ്പാക്കുന്നതിനായി കൊണ്ടുവന്ന നിയമങ്ങളില്‍, നിയമ ഭേദഗതികളില്‍ 18 അംഗ സംഘം എന്ത് നിലപാടാണ് എടുത്തത്‌?

എന്‍ ഐ എ ഭേദഗതിയെ കോണ്‍ഗ്രസ്സ് എവിടെയും എതിര്‍ത്തില്ല. യു എ പി എ ഭേദഗതി – ആ കരിനിയമം കൂടുതല്‍ കരിനിയമമാക്കാന്‍ ബി ജെ പി ഭേദഗതി കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ്സ് ബി ജെ പി യോടൊപ്പം നിന്നു. 18 അംഗ സംഘം എവിടെയും എതിര്‍ത്തില്ല!

നമ്മുടെ നാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കേന്ദ്ര അവഗണന എന്നിവയ്ക്കെതിരേ പ്രതിഷേധിക്കുവാന്‍ ഈ 18 അംഗ സംഘം രംഗത്ത് ഉണ്ടായില്ല.

കേരളതിന്‍റെ ന്യായമായ ആവശ്യം ഡല്‍ഹിയില്‍ ഉന്നയിക്കാനോ , സംയുക്ത മായി കേന്ദ്ര ധനമന്ത്രിയെക്കണ്ട് നിവേദനം നല്‍കാനോ ഈ 18 അംഗ സംഘം തയ്യാറായില്ല.

ശൈലജ ടീച്ചറെ
ഈ മണ്ഡലത്തിലെ കുടുംബങ്ങളാകെ ഹൃദയത്തിലേറ്റ്‌ വാങ്ങിയിരിക്കുന്നു, വലിയ സ്വീകാര്യതയിലേക്ക് ഉയര്‍ന്നിരിക്കുന്നു. എല്ലാ പ്രതിസന്ധി ഘട്ടത്തിലും ശൈലജ ടീച്ചര്‍ നാടിനു മാതൃകയായി മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വെച്ചുവെന്നത്
നാട്ടില്‍ ഓരോരുത്തരുടെയും അനുഭവം ആണ്.

അതു കൊണ്ട് തന്നെ ശൈലജ ടീച്ചറുടെ സ്ഥാനാര്‍ഥിത്വത്തിന്‍റെ സ്വീകാര്യത കണ്ട് യു ഡി എഫ് സാധാരണ നിലവിട്ടുള്ള എതിര്‍പ്പിന്‍റെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker