തിരുവനന്തപുരം:വയനാട് ദുരന്ത സഹായം വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടി. കേരളം കണക്ക് നല്‍കാത്തത് കൊണ്ടാണ് കേന്ദ്രം സഹായം അനുവദിക്കാത്തത് എന്ന വാദം തെറ്റാണ്. വയനാടിന്റെ കാര്യത്തില്‍ ജനങ്ങളെയും പാര്‍ലമെന്റിനെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയതെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഇല്ലാത്ത കാലാവസ്ഥ മുന്നറിയിപ്പ് പറഞ്ഞു നേരത്തെ തെറ്റിദ്ധരിപ്പിച്ചു. വയനാട്ടിലെ മുണ്ടൈക്കൈയിലൂം ചൂരല്‍മലയിലും ഉണ്ടായ ദുരന്തം വിവാദമാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. അത് ഖേദകരമായ നീക്കമാണ്. വിശദമായ റിപ്പോര്‍ട്ട് കേരളം നല്‍കാത്തതുകൊണ്ടാണ് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്തത് എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞത്. ഇതു തീര്‍ത്തും വസ്തുതാവിരുദ്ധമാണ്. ഇതില്‍ നാടിന്റെ പ്രതിഷേധം. അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
”വയനാട് വിഷയത്തില്‍ ആദ്യമായല്ല ആഭ്യന്തരമന്ത്രി തെറ്റിദ്ധാരണ സൃഷ്ടിക്കുന്നത്. ഇല്ലാത്ത കാലാവസ്ഥാ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ മുന്‍പ് അദ്ദേഹം ശ്രമിച്ചു. കേന്ദ്രം കൃത്യമായ മുന്നറിയിപ്പു നല്‍കിയിട്ടും കേരളം എന്താണു ചെയ്തത് എന്നാണ് അദ്ദേഹം പാര്‍ലമെന്റില്‍ ചോദിച്ചത്. അങ്ങനെ ഒരു മുന്നറിയിപ്പു ഉണ്ടായിരുന്നില്ല എന്ന് തെളിവു സഹിതം വ്യക്തമാക്കപ്പെട്ടു. അന്നത്തേതിന്റെ ആവര്‍ത്തനമായി വേണം കഴിഞ്ഞ ദിവസത്തെ പ്രസ്താവനയും കാണാന്‍.
ഓഗസ്റ്റ് 10 ന് പ്രധാന മന്ത്രി വയനാട്ടില്‍ വന്നു.അന്ന് തന്നെ കേരളം ആവശ്യങ്ങള്‍ ഉന്നയിച്ചു.പിന്നാലെ ഇനം തിരിച്ചു തയ്യാറാക്കി വിശദമായ മെമ്മോറാണ്ടാം നല്‍കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞു 100 ദിവസം ആയി. ഇതിനിടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കി.കേരളത്തിന് ഇത് വരെ പ്രത്യേക സഹായം ആയി ഒരു രൂപ പോലും നല്‍കിയില്ല
നേരത്തെ നല്‍കിയ മെമ്മോറാണ്ടത്തിനു പുറമെ ദുരന്തനിവാരണ നിയമ പ്രകാരം ആവശ്യം ഉന്നയിച്ചു. ദുരിതാശ്വാസ സഹായത്തിനു ഉള്ള ഔദ്യോഗിക രേഖ ആയി പ്രധാന മന്ത്രിയുടെ സന്ദര്‍ശന സമയത്തു കണക്കാക്കിയിരുന്നില്ല. മെമ്മോറാണ്ടം തയ്യാറാക്കാന്‍ കേരളം കുറഞ്ഞ സമയം മാത്രമാണ് എടുത്തത്.583 പേജുള്ള പഠന റിപ്പോര്‍ട്ട് ആണ് കേരളം നല്‍കിയത്.മെമ്മോറാണ്ടം തയ്യാറാക്കാന്‍ വൈകി എന്ന കേന്ദ്ര വാദം തെറ്റ്.മെമ്മോറാണ്ടം തയ്യാറാക്കാന്‍ ചുരുങ്ങിയത് മൂന്നു മാസം വേണം.
ദുരന്തം ഉണ്ടായ മറ്റ് സംസ്ഥാനങ്ങള്‍ മെമ്മോറാണ്ടം തയ്യാറാക്കാന്‍ മൂന്ന് മാസം എടുത്തു.ത്രിപുര ആന്ധ്രാ തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തുക നല്‍കി.കേരളത്തോട് അവഗണനയാണ്.മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇഷ്ടം പോലെ സഹായം നല്‍കുന്നു.കേരളം ആവശ്യപ്പെട്ടത് മൂന്നു ആവശ്യങ്ങളാണ്.അതി തീവ്ര ദുരന്തം ആയി പ്രഖ്യാപിക്കണം.കടങ്ങള്‍ എഴുതിത്തള്ളണം. അടിയന്തര സഹായം വേണം.മൂന്നു ആവശ്യങ്ങളിലും മറുപടി ഇല്ല.ദുരിതാശ്വസ നിധിയില്‍ ഫണ്ട് ഉണ്ട് എന്ന വാദം ശരിയല്ല. സാധാരണ നിലക്ക് കിട്ടുന്ന ഫണ്ട് മാത്രമാണ് ഉള്ളത്.വയനാടിന് പ്രത്യേകം ഫണ്ട് കിട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 10നാണ് ദുരന്തമേഖലയില്‍ എത്തിയത്. കേന്ദ്രസംഘത്തിനു മുന്നിലും പ്രധാനമന്ത്രിക്കു മുന്നിലും കേരളത്തിന്റെ ആവശ്യം അറിയിച്ചിരുന്നു. ഓഗസ്റ്റ് 17-ന് കേരളം കേന്ദ്രത്തിനു നിവേദനം നല്‍കി. 1202 കോടി രൂപയുടെ പ്രാഥമിക സഹായം ആണ് ആവശ്യപ്പെട്ടത്. പ്രാധാനമന്ത്രിയുടെ സന്ദര്‍ശനം കഴിഞ്ഞ് 100 ദിവസമായി. മെമ്മോറാണ്ടം നല്‍കിയിട്ട് മൂന്നു മാസവും കഴിഞ്ഞു. കേന്ദ്രസംഘം വന്നുപോയിട്ടും മാസങ്ങളായി. ഇതിനിടയില്‍ മറ്റു പല സംസ്ഥാനങ്ങള്‍ക്കും രേഖാമൂലം ആവശ്യപ്പെടാതെ സഹായം നല്‍കിയിട്ടുണ്ട്. എന്നിട്ടും പ്രത്യേകധനസഹായം ആയി ഒരു രൂപ പോലും കേരളത്തിനു നല്‍കിയിട്ടില്ല.
നേരത്തേ നല്‍കിയ മെമ്മോറാണ്ടത്തിനു പുറമേ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്റ് നടത്തുകയും വിശദമായ 583 പേജള്ള റിപ്പോര്‍ട്ട് നവംബര്‍ 13ന് കേന്ദ്രത്തിനു നല്‍കുകയും ചെയ്തു. ഈ പ്രക്രിയയ്ക്ക് എടുക്കുന്ന സ്വാഭവികമായ കാലതാമസമാണ് മൂന്നു മാസം” മുഖ്യമന്ത്രി പറഞ്ഞു.