KeralaNews

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ നീക്കമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചു. യഥാര്‍ത്ഥ വസ്തുത അറിയാവുന്നവര്‍ തന്നെയാണ് കുപ്രചാരണക്കിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഐഎം മുഖവാരികയായ ചിന്തയിലെ ലേഖനത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള മാതൃക തെറ്റാണെന്നാണ് ആരോപണം. അങ്ങനെയെങ്കില്‍ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടത് എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ ജനങ്ങളുടെ സഹകരണം അട്ടിമറിക്കാനാണ് നീക്കം നടക്കുന്നത്. കേരളത്തില്‍ ഓക്‌സിജന്‍ ലഭിക്കാതെ ആരും മരിച്ചിട്ടില്ല.

സെറോ പ്രിവലെന്‍സ് സര്‍വേകളില്‍ ഏറ്റവും കുറവ് രോഗബാധ കേരളത്തിലാണ്. സംസ്ഥാനത്തിന്റെ കഴിവിലും ഉപരിയായി പ്രവര്‍ത്തിച്ചത് വീഴ്ചയെങ്കില്‍ അതില്‍ അഭിമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button