KeralaNews

ലൈഫ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവരുടെ പെന്‍ഷന്‍ തടയും; ഈ മാസം മുതല്‍ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: ലൈഫ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവരുടെ സര്‍വീസ് പെന്‍ഷന്‍ നല്‍കേണ്ട എന്ന് തീരുമാനം. ഈ മാസം മുതലാണ് നിയന്ത്രണം നടപ്പിലാക്കുക. സാമൂഹ്യ സുരക്ഷ, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ എന്നിവയ്ക്കും നിയന്ത്രണമുണ്ട്.
കഴിഞ്ഞ മാസം 22 വരെയായിരുന്നു ലൈഫ് മസ്റ്ററിംഗിനായി പെന്‍ഷന്‍കാര്‍ക്ക് സമയം അനുവദിച്ചിരുന്നത്.

മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവരുടെ പെന്‍ഷന്‍ ഫെബ്രുവരി മാസം മുതല്‍ തടയാനാണ് ട്രഷറികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. നേരത്തെ പല തവണ മസ്റ്ററിംഗിനായി സമയം നീട്ടിനല്‍കിയിരുന്നെങ്കിലും ഇത്തവണ അതനുവദിക്കേണ്ടെന്ന നിലപാടിലാണ് ധനകാര്യ വകുപ്പ്. സര്‍വീസ് പെന്‍ഷനൊപ്പം, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ക്ഷേമനിധി പെന്‍ഷനും പുതിയ നിയന്ത്രണം ബാധകമായി വരും.

2019 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ചവര്‍ക്കാണ് ഫെബ്രുവരി 22 വരെ മസ്റ്ററിംഗിനുള്ള അവസരം നല്‍കിയത്.ഇതോടൊപ്പം മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്നതിനും സര്‍ക്കാര്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കിടപ്പുരോഗികള്‍ക്ക് വാതില്‍പ്പടി സംവിധാനമായി വീട്ടിലെത്തി മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ള അവസരം ലഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button