ന്യൂഡല്‍ഹി: രാജ്യത്ത് എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കുമായി ഒറ്റ വോട്ടര്‍ പട്ടിക തയാറാക്കാന്‍ നിര്‍ദേശം. പാര്‍ലമെന്ററി സമിതി ഇക്കാര്യം സംബന്ധിച്ച് ശിപാര്‍ശ നല്‍കി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗം വിളിക്കും.
അതേ സമയം ശൈത്യകാല സമ്മേളനം അവസാനിപ്പിച്ച് പാര്‍ലമെന്റ് ഇന്ന് അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞേക്കും. നിലവില്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുമുള്ള വോട്ടര്‍പട്ടികയുടെ ചുമതല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളുടെ വോട്ടര്‍ പട്ടിക തയാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ഇതിനു പകരം ഏകീകരിച്ച വോട്ടര്‍പട്ടിക തയാറാക്കി എല്ലാ തെരഞ്ഞെടുപ്പുകളും ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തുക എന്നതാണ് പുതിയ ശിപാര്‍ശ.