KeralaNews

Palakkad bypoll: ‘കള്ളവോട്ടുള്ള ഒരാളും ധൈര്യപൂർവം വോട്ട് ചെയ്യില്ല’ പാലക്കാടിന്‍റേത് ശരിയുടെ തീരുമാനമായിരിക്കുമെന്ന് പി സരിൻ

പാലക്കാട്: ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ശീലങ്ങളെയും ഇത്തവണത്തെ തെരഞ്ഞെടുപ്പ് മറുപടി നൽകുമെന്ന് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിൻ. പാലക്കാടിന്‍റേത് ശരിയുടെയും സത്യത്തിന്‍റെയും തീരുമാനമായിരിക്കുമെന്നും തികഞ്ഞ വിജയ പ്രതീക്ഷയാണെന്നും പി സരിൻ പറഞ്ഞു.  കള്ളത്തരത്തിൽ വോട്ട് തിരുകികയറ്റിയ ഒരാൾ പോലും ധൈര്യപൂർവം വന്ന് വോട്ട് ചെയ്ത പോകില്ല, ഇടത് പക്ഷത്തിന് അനുകൂലമായി പാലക്കാട്ടെ ജനം വോട്ട് ചെയ്യുമെന്നും തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും പി സരിൻ പറഞ്ഞു. പാലക്കാടിന് നല്ലത് തോന്നുമെന്നും പാലക്കാട് തീരുമാനിക്കുന്നത് ശരിയുടെ സത്യത്തിന്‍റെ തീരുമാനമായിരിക്കുമെന്നും പാലക്കാട്ടെ ജനങ്ങളുടെ മനസ് തന്നോടൊപ്പം ഉണ്ടാകുമെന്നും പി സരിൻ പറഞ്ഞു.

പാലക്കാടിന്‍റെ ജനാധിപത്യബോധവും മതേതര കാഴ്ചപ്പാടൊക്കെ ഉയര്‍ത്തിപിടിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ജനങ്ങള്‍ കൂട്ടത്തോടെ അറിഞ്ഞു ചെയ്യുന്ന വോട്ടായി ഇത്തവണതേത് മാറും. എവിടെ ഉപതെരഞ്ഞെടുപ്പ് നടന്നാലും അഞ്ചു ശതമാനം വരെ പോളിങ് കുറയാറുണ്ട്. എന്നാൽ, ആ കുറവ് പോലും മറികടന്ന് വോട്ടിങ് ശതമാനം കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നര ലക്ഷത്തിന് മുകളില്‍ വോട്ട് പോള്‍ ചെയ്യപ്പെടും. വിദേശത്ത് നിന്നടക്കമുള്ളവര്‍ വിളിച്ച് വോട്ട് ചെയ്യാനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വോട്ടിങ് ശതമാനം കുറയില്ല.

ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് തന്‍റെ പ്രചാരണം.  കള്ളവോട്ട് ആരോപണത്തിൽ പരാതി നൽകിയിട്ടുണ്ടെങ്കില്‍ അത് കാര്യമാക്കുന്നില്ല. ഇരട്ട വോട്ടുള്ള ആരും ഇത്തവണ പോളിങ് ബൂത്തിൽ എത്തില്ലെന്ന ആശ്വാസം ഇത്തവണയുണ്ട്. കളക്ടര്‍ അത്തരമൊരു നടപടി സ്വീകരിച്ചത് നല്ല കാര്യമാണ്. സിപിഎം ഇക്കാര്യം തെളിവ് സഹിതം പരാതിയായി ഉന്നയിച്ചിരുന്നു.  70000ത്തിൽ കുറയാത്ത മനുഷ്യര്‍ ഇടതുപക്ഷത്തിനായി വോട്ട് ചെയ്യും.

പാലക്കാട് മണപ്പുള്ളിക്കാവ് ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയശേഷമാണ് പി സരിനും ഭാര്യ സൗമ്യ സരിനും വോട്ട് ചെയ്യുന്നതിനായി ട്രൂ ലാന്‍ഡ് പബ്ലിക് സ്കൂളിലേ പോളിങ് ബൂത്തിലേക്ക് പോയത്..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker