തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകൾ വരും ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കില്ല. ജൂൺ ഒന്ന് ശനിയാഴ്ചയും നാലാം തീയതി ചൊവ്വാഴ്ചയുമാണ് സംസ്ഥാനത്ത് സമ്പൂർണ ഡ്രൈ ഡേ. ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്ന ദിവസമായതിനാലാണ് ചൊവ്വാഴ്ച സമ്പരൂണ മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ ഒന്നാം തീയതിയും പതിവ് പോലെ ഡ്രൈ ഡേ ആണ്.
ഈ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവൻ മദ്യശാലകളും അടഞ്ഞുകിടക്കും. ബിവറേജുകൾ, കള്ളുഷാപ്പുകൾ, ബാറുകളും ഉൾപ്പെടെയുള്ള മദ്യശാലകൾ ഈ ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കില്ല. സമാധാന അന്തരീക്ഷം നിലനിർത്തുകയെന്നതടക്കമുള്ളവ മുൻനിർത്തിയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്ന ചൊവ്വാഴ്ച മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിവസവും സംസ്ഥാനത്ത് ണ്ട് ദിവസം മദ്യ നിരോധനം ഏർപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ ബിവറേജുകൾ ഉൾപ്പെടെയുള്ള എല്ലാ മദ്യശാലകളും 48 മണിക്കൂർ അടച്ചിട്ടിരുന്നു. വോട്ടെടുപ്പിന് മുന്നോടിയായി വൈകിട്ട് 6 മണിക്ക് അടച്ചിട്ട മദ്യ വിൽപ്പനശാലകൾ വോട്ടെടുപ്പ് കഴിഞ്ഞ ശേഷമാണ് തുറന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുന്നതിനാൽ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കും. അക്രമസംഭവങ്ങൾ ഉൾപ്പെടെയുള്ള അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് സുരക്ഷ ശക്തമാക്കും.