KeralaNews

ക്യാൻസറിനോട് പടപൊരുതിയ നാളുകൾ, ജീവിതാനുഭവം പങ്കുവച്ച് നിഷ ജോസ് കെ മാണി

കോട്ടയം:ക്യാൻസറിനോട് പൊരുതിയ ജീവിതാനുഭവം പങ്കുവച്ച് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി. കുടുംബത്തിൻറെ പിന്തുണയും ശക്തിയും അർബുദത്തെ പ്രതിരോധിക്കാനുള്ള പ്രചോദനമായെന്ന് നിഷ ജോസ് പറഞ്ഞു.

ഫേസ് ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് നിഷ ജോസ് ഇക്കാര്യം വ്യക്തമാക്കിയത്.എല്ലാ വർഷവും മാമോഗ്രാം ചെയ്യാറുണ്ടായിരുന്നു. അങ്ങനെയാണ് സ്തനാർബുദം കണ്ടെത്തിയതെന്നും നിഷ പറയുന്നു.

അർബുദത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെയില്ലായിരുന്നു. മാമോഗ്രാം വഴി മാത്രം കണ്ട് പിടിച്ചതാണ് തന്റെ രോ​ഗം. രണ്ട് അനു​ഗ്രഹമാണ് എനിക്ക് ലഭിച്ചത്. ഒന്ന് കുടുംബത്തിന്റെ പിന്തുണ, രണ്ടാമതായി തനിക്ക് ഉള്ളിലുള്ള കരുത്താണെന്നും നിഷ പറഞ്ഞു. ക്യാൻസറിനെ തോൽപ്പിക്കുമെന്ന ഉറച്ച ആത്മവിശ്വാസം ഉണ്ടായിരുന്നതായി നിഷ ജോസ് പറഞ്ഞു. ക്യാൻസറിനെ കീഴടക്കിയിട്ടേയുള്ളൂ കാര്യമെന്ന് ചിന്തിച്ചുവെന്നും അവർ പറഞ്ഞു.

സ്തനാർബുദം സ്തനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കാം. സ്തനാർബുദത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും രോഗം കണ്ടുപിടിക്കേണ്ട വിധങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമെല്ലാം സ്ത്രീകൾക്ക് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോ​ഗ്യ സംഘടന ഒക്ടോബർ മാസം സ്തനാർബുദമാസമായി ആചരിക്കുന്നത്. 

ഒക്‌ടോബർ 1 മുതൽ 31 വരെ സ്തനാർബുദ ബോധവൽക്കരണ മാസമായി ആചരിക്കുകയാണ്. ഇന്ന് സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന കാൻസറിൽ ഒന്നാണ് ബ്രെസ്റ്റ് കാൻസർ അഥവാ സ്തനാർബുദം.  ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടർന്നും പതിവായി വ്യായാമം ചെയ്തും പുകവലി ഒഴിവാക്കിയുമൊക്കെ സ്തനാർബുദത്തിനെതിരെ നിരവധി മുൻകരുതൽ നടപടികൾ സ്വീകരിക്കാനാവും. അതോടൊപ്പം, സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താം. സ്ത്രീകൾക്ക് അവരുടെ മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും പരിപാലിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇത്. 

സ്തനാർബുദം സ്തനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കാം. സ്തനാർബുദത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും രോഗം കണ്ടുപിടിക്കേണ്ട വിധങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമെല്ലാം സ്ത്രീകൾക്ക് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോ​ഗ്യ സംഘടന ഒക്ടോബർ മാസം സ്തനാർബുദമാസമായി ആചരിക്കുന്നത്. 

സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ…

കക്ഷത്തിലോ സ്തനത്തിന്റെ ഒരു ഭാഗത്തിലോ നിരന്തരമായ വേദന
സ്തനങ്ങൾ ചുവന്നതോ വീർക്കുന്നതോ ആയി കാണപ്പെടുക.
മുലക്കണ്ണിൽ മാറ്റം സംഭവിക്കുക.
മുലക്കണ്ണുകളിൽ നിന്ന് അസാധാരണമായ ഡിസ്ചാർജ് ഉണ്ടാവുക.
മുലക്കണ്ണിൽ നിന്നും രക്തം വരിക.

ആരംഭഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയപ്പെടണമെങ്കിൽ രോഗത്തെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം. സ്തനാർബുദത്തിൻറെ സർവസാധാരണമായ ലക്ഷണമാണ് സ്തനങ്ങളിൽ പ്രത്യക്ഷമാകുന്ന മുഴ. സ്തനങ്ങളിലെ എല്ലാ മുഴകളും സ്തനാർബുദം ആകണമെന്നില്ല.

20 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ ഉണ്ടാകുന്ന മുഴകൾ (Fibroadenoma Cyst) പലരെയും ഭീതിയിലാഴ്ത്താറുണ്ട്. ഇത്തരം തെന്നിമാറുന്ന മുഴകൾ സ്തനാർബുദത്തിന്റെ ലക്ഷണമല്ല. ഇത്തരം മുഴകളിൽ പത്തിലൊന്ന് മാത്രമേ സ്ഥാനാർബുദത്തിന് കാരണമാകാൻ സാധ്യതയുള്ളുവെന്ന് പഠനങ്ങൾ പറയുന്നു.

നേരത്തെ കണ്ടുപിടിക്കുന്നത് സ്തനാർബുദം ഭേദമാക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ 

ഇന്ത്യയിൽ ഓരോ വർഷവും 10 ലക്ഷം സ്ത്രീകൾ സ്തനാർബുദം ബാധിച്ച് മരിക്കുന്നതായി റൂട്ട്‌സ് ഹെൽത്ത് ഫൗണ്ടേഷൻ ചെയർമാൻ ഡോ. പി. വിജയഭാസ്‌കർ പറഞ്ഞു.  ജീവിതശൈലിയിലെ മാറ്റം, പൊണ്ണത്തടി, ജങ്ക് ഫുഡിന്റെ ഉപയോഗം, ഹോർമോൺ അസന്തുലിതാവസ്ഥ, ജനിതക തകരാറുകൾ എന്നിവ കാരണം സ്തനാർബുദം വർധിച്ചുവരുന്നതായി അദ്ദേഹം പറഞ്ഞു.

സ്തനാർബുദം, ആദ്യ ഘട്ടത്തിൽ കണ്ടെത്തിയാൽ, അത് ഭേദമാക്കാവുന്നതാണ്. സ്തനാർബുദം, സ്വയം പരിശോധന, മുലയൂട്ടൽ, മാമോഗ്രാം പരിശോധനകൾ എന്നിവയെക്കുറിച്ച് സ്ത്രീകൾക്ക് ബോധവൽക്കരണം നൽകണം…- ഡോ. പി. വിജയഭാസ്‌കർ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button