KeralaNews

രാജ്യാന്തര അവയവക്കടത്ത്; കേസ് എൻഐഎ ഏറ്റെടുത്തു

കൊച്ചി: മലയാളി ഉള്‍പ്പെട്ട ഇറാന്‍ അവയവക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തു. കേസ് നിലവില്‍ എറണാകുളം റൂറല്‍ പോലീസാണ് അന്വേഷിച്ചുവന്നിരുന്നത്. എന്‍ഐഎയുടെ കൊച്ചി യൂണിറ്റാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മേയ് 18-ന് അവയവക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയെന്നു കരുതുന്ന നാസര്‍ സാബിത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വെച്ച് എമിഗ്രേഷന്‍ വിഭാഗം പിടികൂടി പോലീസിന് കൈമാറിയിരുന്നു. ഇയാളെ ചോദ്യംചെയ്തതില്‍നിന്നാണ് അവയവക്കടത്തിനേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്.

ഇതിലെ പ്രധാന പ്രതിയെയടക്കം ഇനിയും പിടികൂടേണ്ടതുണ്ടെന്നാണ് പോലീസ് പറയുന്നത്. ഒന്നാം പ്രതി മധു ജയകുമാറിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായി രൂപവത്കരിച്ച സ്റ്റെമ്മ ക്ലബ്ബിന്റെ മറവിലാണ് അവയവക്കടത്ത് നടന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

നാസര്‍ സാബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊച്ചി സ്വദേശിയായ അജിത് ശ്യാമിനെ അറസ്റ്റ് ചെയ്തിരുന്നു. മധുവിന്റെയും അവയവദാനം ചെയ്തവരുടെയും ഇടയിലെ പ്രധാന കണ്ണിയായിരുന്നു ഇയാള്‍. ഇരുവരും തമ്മില്‍ വലിയതോതില്‍ പണമിടപാട് ഉണ്ടായിരുന്നെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button