23.9 C
Kottayam
Sunday, November 17, 2024
test1
test1

നെഹ്‌റു ട്രോഫി വള്ളംകളി: ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം, ഡ്രോണുകൾക്ക് നിരോധനം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്‌

Must read

ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങൾ പൂർണം. ഓഗസ്റ്റ് 12ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തിൽ അഞ്ചു മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സതേൺ എയർ കമാന്റിങ് ഇൻ ചീഫ് എന്നിവരും ജില്ലയിലെ എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും പങ്കെടുക്കും. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ 20 ഡിവൈഎസ്പി, 50 ഇൻസ്‌പെക്ടർ, 465 എസ്ഐ എന്നിവരുൾപ്പടെ രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ, ട്രാഫിക് വിന്യസിക്കും.

പുന്നമട കായലിൽ രാവിലെ 11ന് മത്സരങ്ങൾ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലുമുതലാണ് ഫൈനൽ മത്സരങ്ങൾ.

ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ അഞ്ചു ഹീറ്റ്സുകളാണുള്ളത്. ആദ്യ നാലു ഹീറ്റ്സുകളിൽ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്സിൽ മൂന്നു വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.


ഒൻപത് വിഭാഗങ്ങളിലായി 72 വള്ളങ്ങളാണ് ഇക്കുറി നെഹ്റു ട്രോഫിയിൽ മാറ്റുരയ്ക്കുന്നത്. ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ 19 വള്ളങ്ങളുണ്ട്. ചുരുളൻ – 3, ഇരുട്ടുകുത്തി എ ഗ്രേഡ് -4, ഇരുട്ടുകുത്തി ബി ഗ്രേഡ് -15, ഇരുട്ടുകുത്തി സി ഗ്രേഡ് -13, വെപ്പ് എ ഗ്രേഡ് -7, വെപ്പ് ബി ഗ്രേഡ് -4, തെക്കനോടി തറ -3, തെക്കനോടി കെട്ട് – 4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.

വള്ളംകളി കാണാനെത്തുന്നവർക്കായി കൂടുതൽ ബോട്ടുകളും ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. അയൽ ജില്ലകളിലെ കെഎസ്ആർടിസി ഡിപ്പോകളിൽനിന്ന് രാവിലെ ആലപ്പുഴയിലേക്കും വൈകുന്നേരം തിരികെയും പ്രത്യേക സർവീസുകളുണ്ടാകും. ഇതിനു പുറമേ വള്ളംകളി കാണുന്നതിനായി കെഎസ്ആർടിസി ബജറ്റ് സെല്ലിന്റെ നേതൃത്വത്തിൽ പ്രത്യേക പാക്കേജ് ടൂറിസം സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പ്രവേശനം പാസുള്ളവർക്ക് മാത്രം
പാസുള്ളവർക്കു മാത്രമാണ് വള്ളംകളി കാണുന്നതിനായി ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനായി ഫിനിഷിങ് പോയിന്റിലേക്കുള്ള റോഡിൽ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. സി- ഡിറ്റ് തയ്യാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പാസില്ലാതെ കയറുന്നവർക്കും വ്യാജ പാസുകളുമായി എത്തുന്നവർക്കും പാസില്ലാതെ ബോട്ടിലും മറ്റും ആളുകളെ എത്തിക്കുന്നവർക്കുമെതിരെ കർശന നടപടി ഉണ്ടാകും. വള്ളംകളി കഴിഞ്ഞ് നെഹ്റു പവലിയനിൽ നിന്ന് തിരികെ പോകുന്നവർക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവിയുടെ ന‍ിർദേശം

  • കരയിലേത് എന്ന പോലെ പുന്നമടക്കായലിലും ജനങ്ങളുടെ സുരക്ഷയ്ക്കായി 50 ബോട്ടുകളിലായി പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കും.
  • വള്ളംകളിയോടനുബന്ധിച്ച് സുരക്ഷയുടെ ഭാഗമായി പുന്നമട ഭാഗം പൂർണമായും സിസിടിവി ക്യാമറാ നിരീക്ഷണത്തിലായിരിക്കും.
  • വള്ളംകളി നടക്കുന്ന പുന്നമടയിലും പരിസരപ്രദേശങ്ങളിലും ജനത്തിരക്കിനിടയിൽ മാല മോഷണം, പോക്കറ്റടി, മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി ഷാഡോ പോലീസ് ഉദ്യോഗസ്ഥരെയും സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും നിയമിക്കും.
  • നെഹ്‌റു ട്രോഫി വള്ളംകളിയുടെ നിയമാവലികൾ അനുസരിക്കാത്ത വള്ളങ്ങളെയും അതിലുള്ള തുഴക്കാരെയും കണ്ടെത്തുന്നതിനും മറ്റ് നിയമലംഘകരെ കണ്ടെത്തുന്നതിനും വീഡിയോ ക്യാമറകൾ ഏർപ്പാടു ചെയ്തിട്ടുള്ളതും ഇത്തരക്കാരുടെ പേരിൽ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്. മത്സരസമയം കായലിൽ ചാടി മത്സരം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവരെ മത്സരം അലങ്കോലപ്പെടുത്തിയതായി കണ്ട് അറസ്റ്റ് ചെയ്ത് നീക്കുന്നതും കർശന നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും.
  • വള്ളംകളി വളരെ ഗൗരവമുള്ള ഒരു മത്സര ഇനമായി അംഗീകരിച്ചിട്ടുള്ളതാണ്. വള്ളംകളി നടക്കുന്ന സമയം ട്രാക്കിൽ കയറിയും മറ്റും ശല്യമുണ്ടാക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.
  • പണം മുടക്കി പാസ് എടുത്ത് പവലിയനിലേക്ക് ആളുകൾ എത്തുന്ന സമയം അവർക്ക് കൃത്യമായ സീറ്റ് ലഭിക്കുന്നില്ല എന്നുള്ള ആക്ഷേപം ഉണ്ടാകുന്നതിനാൽ ഇത് ഒഴിവാക്കുന്നതിനായി പാസുള്ളവരെ മാത്രം പരിശോധിച്ച് കടത്തിവിടുന്നതിനായി ഫിനിഷിങ് പോയന്റ് പ്രധാന കവാടത്തിലേക്കുള്ള റോഡിൽ ബാരിക്കേഡ് സ്ഥാപിക്കും.
  • പവലിയനുകളിൽ പാസില്ലാതെ അതിക്രമിച്ചു കയറി സീറ്റ് കൈക്കലാക്കുന്നവരെ തടയുന്നതിനും ഇപ്രകാരം ആളുകളെ ബോട്ടിലും മറ്റും എത്തിക്കുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കുന്നതിന് രാവിലെ ആറുമുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. വള്ളംകളി ദിവസം രാവിലെ ആറുമണി മുതൽ പാസില്ലാത്ത ആരെയും പവലിയൻ ഭാഗത്തേക്ക് കടത്തിവിടുന്നതല്ല.
  • പാസുമായി പവലിയനിൽ എത്തുന്ന ഭാരവാഹികളോ മറ്റുള്ളവരോ അവരോടൊപ്പം പാസില്ലാത്ത ആളുകളെ കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും പാസില്ലാത്തവർക്ക് പവലിയനിലേക്കുള്ള പ്രവേശനം കർശനമായി നിഷേധിക്കുന്നതുമാണ്.
  • പാസ് / ടിക്കറ്റുമായി പവലിയനിൽ പ്രവേശിച്ച് കഴിഞ്ഞാൽ വള്ളംകളി തീരുന്നതിനു മുൻപ് പുറത്തുപോയാൽ പിന്നിട് തിരികെ പ്രവേശിപ്പിക്കുന്നതല്ല.
  • ഓഗസ്റ്റ് 12ന് രാവിലെ എട്ടുമണിക്ക് ശേഷം ഒഫിഷ്യൽസിന്റെ അല്ലാത്ത ബോട്ടുകളും, സ്പീഡ് ബോട്ടുകളും, വള്ളങ്ങളും മത്സര ട്രാക്കിൽ പ്രവേശിക്കാൻ പാടില്ല. അപ്രകാരം പ്രവേശിക്കുന്ന വള്ളങ്ങളെ പിടിച്ചുകെട്ടുന്നതും നിയമനടപടി സ്വീകരിക്കുന്നതും, ജലയാനങ്ങളുടെ പെർമിറ്റും, ഡ്രൈവറുടെ ലൈസൻസും കുറഞ്ഞത് മൂന്ന് വർഷക്കാലാവധിക്ക് സസ്‌പെൻഡ് ചെയ്യുന്നതിന് ശുപാർശ ചെയ്യുന്നതുമായിരിക്കും. കൂടാതെ കനാലിലോ റേസ്സ് ട്രാക്കിലോ ആരും തന്നെ നീന്താനും പാടില്ല.
  • അനൗൺസ്‌മെന്റ് / പരസ്യബോട്ടുകൾ രാവിലെ 8 മണിക്ക് ശേഷം ട്രാക്കിലും പരിസരത്തും സഞ്ചരിക്കാനും മൈക്ക് സെറ്റുകൾ പ്രവർത്തിപ്പിക്കാനും പാടില്ല. ഇതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ അത്തരം ബോട്ടുകൾ മൈക്ക് സെറ്റ് സഹിതം പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിക്കുന്നതും ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിന് ശുപാർശ ചെയ്യുന്നതുമായിരിക്കും.
  • ഓഗസ്റ്റ് 12ന് രാവിലെ 10 മണിക്ക് ശേഷം ഡിറ്റിപിസി ജെട്ടി മുതൽ പുന്നമടക്കായലിലേക്കും, തിരിച്ചും ഒരു ബോട്ടും സർവീസ് നടത്താൻ അനുവദിക്കില്ല.
  • വളളംകളി കാണാൻ ബോട്ടിലെത്തുന്നവർ രാവിലെ 10 മണിക്ക് മുൻപ് സ്ഥലത്ത് എത്തിച്ചേരേണ്ടതാണ്. വള്ളംകളി കാണാൻ ഗാലറികളിൽ പ്രവേശിക്കുന്നവരും മറ്റ് കരഭാഗത്തു നിൽക്കുന്നവരും യാതൊരു കാരണവശാലും കനാലിലേക്കും മറ്റും പ്ലാസ്റ്റിക്ക് കുപ്പികളോ മറ്റ് സാധന സാമഗ്രികളോ വലിച്ചെറിയാൻ പാടുള്ളതല്ല. അത്തരക്കാരെ മത്സരം അലങ്കോലപ്പെടുത്തിയതായി കണ്ട് അറസ്റ്റ് ചെയ്ത് നീക്കുന്നതും കർശന നിയമനടപടികൾ സ്വീകരിക്കുന്നതുമായിരിക്കും.
  • വള്ളംകളി നടക്കുന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലും മറ്റും പരസ്യമായി മദ്യപാനം തടയുന്നതിന് റെയ്ഡുകൾ നടത്താൻ ഷാഡോ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. പരസ്യമായി മദ്യക്കുപ്പികൾ കൊണ്ട് നടക്കുന്നവരെയും പരസ്യ മദ്യപാനം നടത്തുന്നവരെയും, ലഹരിക്കടിമപ്പെട്ട് ജനങ്ങൾക്ക് അസഹ്യത ഉളവാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നവരെയും സ്ഥലത്ത് നിന്ന് നീക്കം ചെയ്യുന്നതും കർശന നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്.
  • നെഹ്‌റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഓഗസ്റ്റ് 12ന് രാവിലെ ഒൻപതുമണി മുതൽ ആലപ്പുഴ നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം രാവിലെ ആറുമണി മുതൽ ആലപ്പുഴ നഗരത്തിൽ ജനറൽ ആശുപത്രി ജംഗ്ഷന് വടക്കുവശം മുതൽ കൈചൂണ്ടി ജംഗ്ഷൻ, കൊമ്മാടി ജംഗ്ഷൻ വരെയുള്ള റോഡരികുകളിൽ പാർക്കിങ് അനുവദിക്കില്ല. അനധികൃതമായി പാർക്കുചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതും ഉടമയിൽനിന്ന് പിഴ ഈടാക്കുന്നതുമായിരിക്കും.
  • ഓഗസ്റ്റ് 12ന് രാവിലെ ഏഴുമണി മുതൽ വൈകിട്ട് ഏഴുവരെ ജില്ലാ കോടതി വടക്കെ ജങ്ഷൻ മുതൽ കിഴക്കോട്ട് തത്തംപള്ളി കായൽ കുരിശടി ജങ്ഷൻ വരെ വാഹന ഗതാഗതം അനുവദിക്കുന്നതല്ല. കൂടാതെ വൈഎംസിഎ തെക്കേ ജങ്ഷൻ മുതൽ കിഴക്ക് ഫയർ ഫോഴ്‌സ് ഓഫീസ് വരെയുള്ള ഭാഗത്ത് കെഎസ്ആർടിസി ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതവും അനുവദിക്കുന്നതല്ല.
  • നെഹ്‌റു ട്രോഫി വള്ളംകളി കാണാൻ ആലപ്പുഴ തണ്ണീർമുക്കം റോഡിലൂടെ വടക്കു ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ എസ്ഡിവി സ്‌കൂൾ ഗ്രൗണ്ടിൽ പാർക്കു ചെയ്യേണ്ടതും, എറണാകുളം ഭാഗത്തു നിന്ന് നാഷണൽ ഹൈവേയിലൂടെ വരുന്ന വാഹനങ്ങൾ കൊമ്മാടി, ശവക്കോട്ടപ്പാലം വടക്കേ ജങ്ഷൻ വഴി എസ്ഡിവി സ്‌കൂൾ ഗ്രൗണ്ടിലെത്തി പാർക്കുചെയ്യേണ്ടതുമാണ്. ചങ്ങനാശേരി ഭാഗത്തുനിന്നു കൈതവന ഭാഗത്തുകൂടി വരുന്ന വാഹനങ്ങൾ കാർമൽ സ്‌കൂൾ ഗ്രൗണ്ടിൽ പാർക്കുചെയ്യേണ്ടതാണ്.
  • വള്ളംകളി കഴിഞ്ഞ് നെഹ്‌റു പവലിയനിൽനിന്നു തിരികെ പോകുന്നവർക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് ഏർപ്പാട് ചെയ്തിട്ടുണ്ട്. അപകടം ഒഴിവാക്കുന്നതിനായി ജനങ്ങൾ തിക്കും തിരക്കും ഒഴിവാക്കേണ്ടതാണ്.
  • വള്ളംകളിയുടെ തലേദിവസം മുതൽ വാഹന ഗതാഗതവും പാർക്കിംഗും നിയന്ത്രിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതാണ്.
  • ഡ്രോൺ റൂൾ 2021 പ്രകാരം ഓഗസ്റ്റ് 12ന് രാവിലെ ആറുമുതൽ രാത്രി എട്ടുവരെ നെഹ്‌റു ട്രോഫി ജലമേള നടക്കുന്ന ട്രാക്കിന് 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് ഓദ്യോഗിക ആവശ്യത്തിനല്ലാതെ ഡ്രോൺ ക്യാമറകൾ പ്രവർത്തിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇതിനെതിരെ പ്രവർത്തിക്കുന്നവരെ നിയമനടപടികൾക്ക് വിധേയമാക്കും.
  • കേരള പോലീസ് ആക്ട് 2011 വകുപ്പ് 76 പ്രകാരം ഓഗസ്റ്റ് 12ന് രാവിലെ ആറുമുതൽ ജലമേള അവസാനിക്കുന്നത് വരെ മത്സര/ ഔദ്യോഗിക ജലയാനങ്ങൾ അല്ലാതെ ഇതര ജലയാനങ്ങളോ പൊതുജനങ്ങളോ കായലിലെ റേസ് ട്രാക്കിൽ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. ഇതിനെതിരെ പ്രവർത്തിക്കുന്നവരെ നിയമ നടപടികൾക്ക് വിധേയമാക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോലീസിൻ്റെ കയ്യിൽ നിന്നും ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ

ആലപ്പുഴ: ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ.പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി...

ചേവായൂർ ബാങ്ക് ഭരണം സിപിഎം പിന്തുണയുള്ള വിമതർക്ക്; 61 കൊല്ലത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം

കോഴിക്കോട്: 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാർ...

നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ;അസ്വഭാവിക മരണത്തിന് കേസെടുത്തു, സഹപാഠികൾ തമ്മിൽ തര്‍ക്കം നടന്നതായി പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്നങ്ങള്‍ എന്ന് സൂചന. അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററാക്കിയതിനെ ചിലര്‍ എതിർത്തു. ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു...

എറണാകുളത്ത് നിന്ന് പിടിച്ച് ആലപ്പുഴയിലേക്ക് പോകുംവഴി സംഘാംഗം ചാടിപ്പോയി; ന​ഗരത്തിൽ പൊലീസ് പരിശോധന

കൊച്ചി: കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന ആൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി...

പ്രധാനമന്ത്രി വയനാട്ടിൽ വന്നത് മൃതദേഹങ്ങൾ കണ്ട് ആസ്വദിക്കാനെന്ന് എം സ്വരാജ്; ‘കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ’ എന്നോണമാണ് സന്ദർശനം

പാലക്കാട്: വയനാട് ഉരുൾപൊട്ടലിൽ സഹായം നിഷേധിക്കുന്ന കേന്ദ്ര സ‍ർക്കാ‍ർ നിലപാടിൽ പ്രധാനമന്ത്രിയെ അതിരൂക്ഷമായി വിമ‍ർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്. പ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങൾ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.