KeralaNews

യുഡിഎഫ് ലീഡ് 9 മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിന് മുകളിൽ ; മൂന്നരലക്ഷം ലീഡുമായി രാഹുൽ​ഗാന്ധി

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ സംസ്ഥാനത്താകെ ഉയരുന്നത് യുഡിഎഫ് തരം​ഗം. 17 മണ്ഡലങ്ങളിൽ കൃത്യമായി വിജയമുറപ്പിച്ചപ്പോൾ അതിൽ 9 മണ്ഡലങ്ങളിലും യുഡിഎഫിന്റെ ലീഡ് ലക്ഷത്തിന് മുകളിലാണ്.

വയനാട്ടിൽ രാഹുൽ ​ഗാന്ധിയുടെ ലീഡ് മൂന്നര ലക്ഷത്തിന് അടുത്തെത്തിയപ്പോൾ എറണാകുളത്ത് ഹൈബി ഈഡനും മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ സമദാനിക്കും രണ്ട് ലക്ഷത്തിന് മുകളിലാണ് ലീഡ്. കണ്ണൂരിൽ കെ. സുധാകരനും കോഴിക്കോട് എംകെ രാഘവനും വടകരയിൽ ഷാഫി പറമ്പിലും ഇടുക്കിയിൽ ഡീൻ കുര്യാക്കോസും കൊല്ലത്ത് പ്രേമചന്ദ്രനും ലീഡ് ലക്ഷം കടന്നു. 

ആലത്തൂരിലും ആറ്റിങ്ങലിലും മാത്രമാണ് എൽഡിഎഫ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. അവയിൽ ആറ്റിങ്ങലിൽ വി ജോയിയും അടൂർ പ്രകാശും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നേരിയ വോട്ടുകൾക്കാണ് വി ജോയ് ലീഡ് ചെയ്യുന്നത്. കോഴിക്കോട് ചരിത്രഭൂരിപക്ഷം നേടിയാണ് എംകെ രാഘവന്റെ മുന്നേറ്റം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker