ഗുരുവായൂരിൽ സ്വർണ്ണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച;മോഷണംപോയത് മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും
![](https://breakingkerala.com/wp-content/uploads/2022/05/robbery-guruvayur.jpeg)
കൊച്ചി: ഗുരുവായൂർ തമ്പുരാൻപടിയിൽ സ്വർണ്ണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച. വീട്ടിൽ സൂക്ഷിച്ച മൂന്ന് കിലോ സ്വർണ്ണവും രണ്ട് ലക്ഷം രൂപയും കവർന്നു. സ്വർണ്ണ വ്യാപാരിയായ കുരഞ്ഞിയൂർ ബാലന്റെ വീട്ടിലാണ് രാത്രിയിൽ 7 മണിക്കും 9 മണിക്കും ഇടയിൽ കവർച്ച നടന്നത്. വീട്ടിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാലിതിൽ മുഖം വ്യക്തമല്ല. വീടിന്റെ പുറക് വശത്തെ വാതിൽ കുത്തി തുറന്നാണ് കവർച്ച നടത്തിയത്. പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു. 371 പവനോളം നഷ്ടമായെന്നാണ് വീട്ടുകാർ നൽകുന്ന വിവരം. ഡോഗ് സ്വാഡും ഫിംഗർപ്രിന്റ് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു കവര്‍ച്ച നടന്നതെന്നാണ് കരുതുന്നത്. ഗൾഫിലെ സ്വർണവ്യാപാരിയായിരുന്ന ബാലൻ അവിടത്തെ ബിസിനസ് അവസാനിപ്പിച്ചാണ് നാട്ടിൽ എത്തിയത്. ബാറുകളാക്കിയായിരുന്നു സ്വർണം അലമാരയിൽ സൂക്ഷിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം കുടുംബം അടുത്തുള്ള തീയേറ്ററിൽ സിനിമ കാണാൻ പോയിരുന്നു. ഇവർ തിരികെ എത്തിയപ്പോഴാണ് വീടിന്റെ പിൻവാതിൽ പൊളിച്ചനിലയിൽ കണ്ടത്. സംശയം തോന്നി അലമാര പരിശോധിച്ചപ്പോഴാണ് സ്വർണം മോഷണം പാേയതായി കണ്ടത്. അലമാരയിൽ ഉണ്ടായിരുന്ന സ്വർണം മുഴുവൻ നഷ്ടമായിട്ടുണ്ട്.
![](https://breakingkerala.com/wp-content/uploads/2022/05/robbery-veedu.jpeg)
മോഷണം നടത്തിയത് ഒരാൾ മാത്രമാണ്. ഇയാളുടെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ മുഖം വ്യക്തമല്ല. മോഷ്ടാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കിട്ടാൻ സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. വീടുമായി അടുത്ത ബന്ധമുള്ളവരാണോ മോഷണത്തിന് പിന്നിലെന്ന് സംശയമുണ്ട്. ആ നിലയ്ക്കും അന്വേഷണം പുരോഗമിക്കുകയാണ്.