കൊച്ചി:ഇരുപത്തിയെട്ടാം വയസില്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട് മൂന്നു കുഞ്ഞുങ്ങളുമായി പകച്ചു പോയ ജീവിതം തിരികെപ്പിടിച്ചതിനെക്കുറിച്ചു മഞ്ജുഷ അനു പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ. ജീവിതത്തിലെ സങ്കടങ്ങളും ദുരന്തങ്ങളും ചെറിയ പ്രായത്തിൽ തന്നെ മഞ്ജുഷയെ വാര്‍ധക്യത്തിലേക്ക് തള്ളിയിട്ടെങ്കില്‍ നാല്‍പത്തിയഞ്ചാം വയസില്‍ സന്തോഷത്തിന്റെ യൗവനം തിരികെ പിടിച്ചിരിക്കുകയാണ് ഈ അമ്മ.
മഞ്ജുഷയുടെ 28 വയസിലെയും 45 വയസിലെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 28 വയസിലെ തന്റെ ചിത്രം വാര്‍ദ്ധക്യത്തിലേതു പോലെ തോന്നിക്കുന്നത് എല്ലാം ക്ഷമിച്ചും സഹിച്ചും ഒറ്റയ്ക്കായതിന്റെ ബാക്കിയാണെന്ന് മഞ്ജുഷ പറയുന്നു.
1993ല്‍ ആയിരുന്നു മഞ്ജുഷയുടെ വിവാഹം. ഉത്തരവാദിത്തബോധമില്ലാത്ത ഭര്‍ത്താവിനെ തുടര്‍ന്ന് ജീവിതം കണ്ണീരിലായി. ഇരുപത്തിയെട്ടാമത്തെ വയസില്‍ കുടുംബ ജീവിതം വഴി പിരിയുമ്പോള്‍ മൂന്നു കുഞ്ഞുങ്ങൾ മാത്രമായിരുന്നു മഞ്ജുഷയ്ക്ക് കൂട്ട്. എന്നാല്‍, തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല. മക്കളെ വളര്‍ത്തണമെന്ന വാശി ഉള്ളിലുണ്ടായി. കയ്യിലുള്ളത് സ്വരുക്കൂട്ടി ബ്യൂട്ടീഷ്യന്‍ കോഴ്സ് പഠിച്ചു, അതിനു ശേഷം മസ്കറ്റിലേക്ക് വണ്ടി കയറി. ഒമ്ബത് വര്‍ഷം അവിടെ ജോലി ചെയ്തു. ആ സമയത്ത് ഒരു പാട് ജീവിതപാഠങ്ങള്‍ പഠിച്ചു. മക്കളെ നല്ല രീതിയിയല്‍ വളര്‍ത്തി അന്തസ്സായി വിവാഹം ചെയ്തയച്ചു.
വര്‍ഷങ്ങളുടെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇപ്പോള്‍ നാട്ടിലെത്തിയ മഞ്ജുഷ ഒരു അഡ്വൈര്‍ടൈസ്മെന്റ് കമ്ബനിയില്‍ ജോലി ചെയ്യുകയാണ്. ചില ഷോര്‍ട് ഫിലിമുകളുടെയും ഭാഗമായിട്ടുണ്ട് മഞ്ജുഷ. തന്റെ ഫോട്ടോ കണ്ട് ഈ പ്രായത്തിലും എങ്ങനെ ഇരിക്കുന്നുവെന്ന് ചോദിക്കുന്നവരുണ്ട്. ജീവിതത്തില്‍ സന്തോഷമായിട്ടിരുന്നാല്‍ സൗന്ദര്യവും തിളക്കവും താനേ വരുമെന്ന് മഞ്ജുഷ പറയുന്നു. ജീവിതത്തില്‍ താന്‍ ഒരിക്കല്‍ തോറ്റു പോയതാണെന്നും രണ്ടാമതൊരിക്കല്‍ കൂടി തനിക്കതിന് മനസില്ലായിരുന്നെന്നും മഞ്ജുഷ വ്യക്തമാക്കി