തിരുവനന്തപുരം: തിരുവനന്തപുരത്ത് കാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു. തിരുവനന്തപുരം വിമൻസ് കോളേജിന് സമീപം ഇന്ന് രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ ആണ് മരിച്ചത്.
രാവിലെ ഓഫീസിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. നിഷ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. ഇടിച്ചശേഷം നിഷയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.
നിഷയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാലിന് സ്വാധീനക്കുറവുള്ള നിഷ ഏറെക്കാലമായി കെ റെയിൽ ഓഫീസിലെ ജീവനക്കാരിയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News