ആലപ്പുഴ : കായംകുളം എംഎൽഎ യു.പ്രതിഭയുടെ മകൻ കഞ്ചാവുമായി പിടിയിൽ. കനിവ് (21) ആണ് കുട്ടനാട് എക്സൈസ് സ്ക്വാഡിന്റെ പിടിയിലായത്. 3 ഗ്രാം കഞ്ചാവാണ് എക്സൈസ് പരിശോധനയിൽ കണ്ടെത്തിയത്.
തകഴി പാലത്തിനടിയിൽ നിന്നാണ് പിടികൂടിയത്.കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. കനിവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. കുറഞ്ഞ അളവിലുള്ള കഞ്ചാവ് ആയതുകൊണ്ട് കേസ് എടുത്ത ശേഷം ഇവരെ ജാമ്യത്തിൽ വിട്ടതായി ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News