തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എ.സി. മൊയ്തീന്റെയും ബിനാമികളുടേതെന്ന് സംശയിക്കുന്നവരുടേയും വീടുകളിൽ ഇ.ഡി. റെയ്ഡ്. ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതൽ കൊച്ചിയിൽ നിന്നുള്ള ഇ.ഡി. സംഘമാണ് റെയ്ഡ് ആരംഭിച്ചത്.
കഴിഞ്ഞ കുറച്ച് നാളുകളായി കേസ് ഇ.ഡി. സമഗ്രമായി അന്വേഷിക്കുന്നുണ്ട്. നേരത്തെ കേരള പോലീസ് സംഭവം അന്വേഷിച്ചിരുന്നെങ്കിലും ബാങ്ക് ജീവനക്കാരിലേക്കും ചില ജില്ലാ നേതാക്കൾക്കപ്പുറത്തേക്കും അന്വേഷണം എത്തിയിരുന്നില്ല.
പിന്നീട് ഇ.ഡി. കേസ് ഏറ്റെടുത്തതിന് ശേഷം നിരവധി പേരെ ചോദ്യംചെയ്തിരുന്നു. ജീവനക്കാരുടെ മൊഴികളിൽ പലതും മുൻമന്ത്രിക്കെതിരാണ്. തട്ടിപ്പിൽ അദ്ദേഹത്തിന് നേരിട്ട് പങ്കുണ്ടെന്നും ഇ.ഡി അധികൃതർ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News