KeralaNews

‘ഡൽഹിയിൽവെച്ച് ഇവരുടെ വണ്ടി കേടായാൽ തള്ളാൻ കോൺഗ്രസുകാരൻ വേണ്ടിവരും’; സിപിഎമ്മിനെ പരിഹസിച്ച് രമേഷ് പിഷാരടി

ആലപ്പുഴ:രാജ്യത്തെ പ്രശ്നങ്ങളറിയാൻ വണ്ടിയെടുത്ത് പുറത്തിറങ്ങി പെട്രോളടിച്ച്, കുറച്ച് സാധനങ്ങളൊക്കെ വാങ്ങിവന്നാൽ മതിയെന്ന് ചലച്ചിത്രതാരം രമേഷ് പിഷാരടി. രണ്ട് ദിവസം പത്രം വായിച്ചാൽ എന്താണ് രാജ്യത്ത് നടക്കുന്നതെന്ന് മനസ്സിലാകും. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അവസരമാണെന്നും രമേഷ് പിഷരടി പറഞ്ഞു. ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി കെസി വേണുഗോപാലിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി നടന്ന മഹിളാ ന്യായ് കൺവെൻഷൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു രമേശ് പിഷാരടി.

ആലപ്പുഴക്കാർക്ക് കെസി വേണുഗോപാലിനോട് പരാതിയുള്ളതായി താൻ അറിഞ്ഞു. ഒന്നു രണ്ട് തവണ അദ്ദേഹത്തിന് വോട്ട് ചെയ്യാനുള്ള അവസരം നൽകിയില്ല എന്നതാണ് അവരുടെ പരാതി. എംഎൽഎയും എംപിയും ആയപ്പോഴും അല്ലാതിരുന്നപ്പോഴും കെസി വേണുഗോപാൽ ആലപ്പുഴയിൽ തന്നെ ഉണ്ടായിരുന്നു.

കണ്ണൂരിൽനിന്ന് പെട്ടിയുമായി വന്ന സമയം മുതൽ ഇതുവരെ അദ്ദേഹത്തിന് ഇവിടെ ഓഫീസുണ്ട്. കെസി ആലപ്പുഴയിൽ ഇല്ലെങ്കിൽ മാത്രമേ നമുക്ക് മറ്റൊരാളെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമുള്ളൂ. ആലപ്പുഴയ്ക്ക് ഇത്രയും അനുരൂപനായ മറ്റൊരാളുണ്ടോ എന്ന് സംശയിക്കുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു.

കുറച്ചുകാലം കെസി വേണുഗോപാൽ ആലപ്പുഴയിൽനിന്ന് മാറിനിന്നു. പുലിമുരുകനിലെ ഡയലോഗ് പോലെ, കെസി വേണുഗോപാൽ പതുങ്ങിയത് പേടിച്ചിട്ടില്ല, കുതിച്ചുചാടാൻ വേണ്ടിയാണ്. പോയ കെസി അല്ല തിരിച്ചുവന്നിരിക്കുന്നത്. ദേശീയ നേതാവായാണ് അദ്ദേഹം നമ്മുടെ മുന്നിലേക്ക് എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ എല്ലാ മേഖലയിലും ഒരുപാട് വനിതകൾ ജോലിചെയ്യുന്നുണ്ട്. ചില ജ്വല്ലറികളിലെ പരസ്യവാചകം പോലെയാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പ്രവൃത്തി. പണിക്കുറവും ഇല്ല പണിക്കൂലിയും ഇല്ല. ആശാ വർക്കർമാർക്കും അംഗനവാടി ടീച്ചർമാർക്കും കർഷകർക്കും പണിയുണ്ട്. എന്നാൽ പണിക്കൂലിയില്ല, അത് കിട്ടിയാൽ കിട്ടി, ഒത്താൽ ഒത്തു. കേരളം ഞെക്കി, കേന്ദ്രം ഞെക്കി, ഞെരുക്കുന്നു, അമർത്തുന്നു എന്നൊക്കെ പറഞ്ഞുകൊണ്ട് ഇരിക്കുകയാണെന്നും പിഷാരടി വിമർശിച്ചു.

“ഇവിടെ ആളെക്കൂട്ടിയിട്ടു കാര്യമുണ്ടോ. ഡൽഹിയിൽ നൂറുപേരെയെങ്കിലും കൂട്ടാൻ പറ്റേണ്ടേ. ഡൽഹിയിൽ ഇവർ യാത്ര ചെയ്യുന്ന വണ്ടി കേടായാൽ തള്ളാൻ കോൺഗ്രസുകാരൻ വേണ്ടിവരും”- രമേഷ് പിഷാരടി സിപിഎമ്മിനെ പരിഹസിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker