KeralaNews

‘ആദ്യ ഭാഗം മാത്രമെങ്കിൽ മൈ ഡിയർ, മുഴുവൻ വാക്യമാണെങ്കിൽ തമിഴിലെ പ്രയോഗമാണ്’ കെ മുരളീധരൻ

കോഴിക്കോട്: മുസ്ലീം ലീഗിനായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ കണ്ണീരൊഴുക്കേണ്ടെന്ന് കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ. ‘ആർജെഡിയുടെ പ്രശ്നം എൽഡിഎഫ് ആദ്യം പരിഹരിക്കട്ടെ. മുസ്ലീം ലീഗുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായെന്നാണ് എന്റെ അറിവ്. മുസ്ലീം ലീഗും കോൺഗ്രസും തമ്മിലുള്ള സഖ്യം നിലനിർത്താൻ എന്ത് വിട്ടുവീഴ്‌ചയ്‌ക്കും ഞങ്ങൾ തയ്യാറാണ്.

53 വർഷം മുമ്പ് മുസ്ലീം ലീഗുമായുള്ള സഖ്യമുണ്ടാക്കിയത് എന്റെ അച്ഛനാണ്. കെ സുധാകരന്റേത് മുഴുവൻ വാക്യമാണെങ്കിൽ തമിഴ്‌ ഭാഷയിൽ പറയുന്ന പ്രയോഗമാണ്. ആദ്യത്തെ ഭാഗം മാത്രമാണെങ്കിൽ മൈ ഡിയർ എന്ന് വിശേഷിപ്പിക്കാം. ഇതൊന്നും വഴക്കിന്റെ ഭാഗമല്ല.’- കോഴിക്കോട് മാദ്ധ്യമങ്ങളോട് കെ മുരളീധരൻ പറഞ്ഞു.

കെപിസിസി സമരാഗ്നി യാത്ര പത്തനംതിട്ട പിന്നിട്ട് കൊല്ലം ജില്ലയിലേക്ക് കടക്കാനിരിക്കെ ഇന്ന് രാവിലെ നിശ്ചയിച്ചിരുന്ന സംയുക്ത സമ്മേളനം ഒഴിവാക്കി. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്ന് നടത്തുന്ന വാർത്താ സമ്മേളനമാണ് റദ്ദാക്കിയത്. ആലപ്പുഴയിൽ വി ഡി സതീശൻ വാർത്താ സമ്മേളനത്തിന് വൈകിയതിനെ തുടർന്ന് കെ സുധാകരൻ നടത്തിയ അസഭ്യ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് ഇത്.

ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ പ്രതിപക്ഷ നേതാവ് എത്താൻ വൈകുമെന്ന് അറിയിച്ചിരുന്നു എന്നാണ് സംയുക്ത വാർത്താ സമ്മേളനം ഒഴിവാക്കിയത് സംബന്ധിച്ച് വി ഡി സതീശന്റെ ഓഫീസ് അറിയിച്ചത്. കോൺഗ്രസിന്റെ സമരാഗ്നി ജാഥ ഇന്ന് ഉച്ചയ്‌ക്ക് ശേഷം കൊല്ലം ജില്ലയിൽ പ്രവേശിക്കും. കെ സുധാകരന്റെ അസഭ്യ പ്രയോഗവും ആന്റോ ആന്റണി എംപിയുടെ നാക്കുപിഴയുമൊക്കെ കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ വലിയ നാണക്കേടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker