24.6 C
Kottayam
Monday, October 21, 2024

ശക്തമായി തിരിച്ചടിച്ച് ഹിസ്ബുള്ള; ഇസ്രയേലിനെ ലക്ഷ്യമാക്കി ലെബനനിൽനിന്ന് 100 റോക്കറ്റുകൾ

Must read

ടെൽ അവീവ്: ഹിസ്ബുള്ളയെ ലക്ഷ്യംവെച്ച് ലെബനനിൽ കര, വ്യോമ ആക്രമണം ഇസ്രയേൽ ശക്തമാക്കുന്നതിനിടെ തിരിച്ചടിച്ച് ഹിസ്ബുള്ള. ഇസ്രയേലിലെ വിവിധ പ്രദേശങ്ങൾ ലക്ഷ്യം വെച്ച് ലെബനനിൽനിന്ന് നൂറോളം റോക്കറ്റുകളെത്തിയതായി റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയായിരുന്നു ആക്രമണം.

ഞായറാഴ്ച പുലർച്ചെ ആദ്യം 70 റോക്കറ്റുകൾ വര്‍ഷിച്ചതായാണ്‌ റിപ്പോർട്ട്. പിന്നീട് മണിക്കൂറുകൾക്ക് ശേഷം 30 റോക്കറ്റുകൾ കൂടെ ഇസ്രയേലിലേക്ക് കടന്നു. ഇസ്രയേലിലെ വിവിധ ഭാ​ഗങ്ങളിൽ അപായ സൈറണുകൾ മുഴങ്ങിയതായി ഇസ്രയേൽ വാർ റൂം സ്ഥിരീകരിച്ചു. ഇതില്‍ കുറേ റോക്കറ്റുകൾ ഇസ്രയേല്‍ വ്യോമസേന പ്രതിരോധ സംവിധാനം ഉപയോഗിച്ച്‌ ആകാശത്ത് വച്ച് തന്നെ തകര്‍ത്തു.

വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഞായറാഴ്ച മാത്രം 73 പേർ മരിച്ചു. ബൈത് ലാഹിയ പട്ടണത്തിൽ നടന്ന ആക്രമണത്തിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പേർ കൊല്ലപ്പെട്ടത്‌. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസയിൽ ശനിയാഴ്ച്ച നടത്തിയ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ രണ്ട് ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 108 ആയി.

നേരത്തെ, യഹിയ സിൻവാറിനെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സിസേറിയയിലെ സ്വകാര്യ വസതിക്കുനേരെ ഹിസ്ബുള്ള ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ലെബനിൽനിന്ന് വിക്ഷേപിച്ച ഡ്രോണുകളിൽ രണ്ടെണ്ണം ഇസ്രയേൽ സൈന്യം പ്രതിരോധിച്ചിരുന്നു. ആക്രമണം നടന്ന സമയം നെതന്യാഹുവും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുഹമ്മദൻസിനെ കൊല്‍ക്കത്തയിൽ കീഴടക്കി മഞ്ഞപ്പട; ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ കുപ്പിയെറിഞ്ഞ് മുഹമ്മദൻസ് ആരാധകർ

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം ജയം. ലീഗിലെ അരങ്ങേറ്റക്കാരായ കൊല്‍ക്കത്ത മുഹമ്മദന്‍സിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് കീഴടക്കിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു...

ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും കണ്ണീർ ഫൈനൽ;വനിതാ ടി20 ലോകകപ്പ് കിരീടം ന്യൂസീലൻഡിന്

ദുബായ്: വനിതാ ടി20 ലോകകപ്പ് കിരീടം ന്യൂസീലന്‍ഡിന്. ഞായറാഴ്ച നടന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കന്‍ വനിതകളെ 32 റണ്‍സിന് കീഴടക്കിയാണ് ന്യൂസീലന്‍ഡ് തങ്ങളുടെ കന്നിക്കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം സ്വന്തം നാട്ടില്‍നടന്ന ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റ...

തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ; കേന്ദ്രത്തിന്റെ ഉത്തരവ് അം​ഗീകരിക്കാനാവില്ലെന്ന് സംസ്ഥാനം

തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ. കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവിനെതിരെ സംസ്ഥാനം രം​ഗത്തെത്തി. ഒരു കാരണവശാലം അം​ഗീകരിക്കാനാവാത്ത നിബന്ധനകളാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രി കെ. രാജൻ പ്രതികരിച്ചു.നിലവിലുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടാല്‍ തൃശ്ശൂരിലെ സ്വരാജ്...

രമ്യ ഹരിദാസിനെ പിന്‍വലിയ്ക്കുമോ? നിര്‍ണ്ണായക തീരുമാനമെടുത്ത്‌ യു.ഡി.എഫ്, അന്‍വറുമായിചർച്ചകൾ തുടരും

പാലക്കാട്: പിവി അന്‍വര്‍ ആവശ്യപ്പെട്ടത് പോലെ സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് സമവായ ചര്‍ച്ച വേണ്ടെന്ന് യു.ഡി.എഫ്. പാലക്കാടും ചേലക്കരയിലും പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കും. അന്‍വറുമായി അനുനയ നീക്കങ്ങള്‍ തുടരുകയും ചെയ്യുമെന്നും യുഡിഎഫ് നേതൃത്വം...

മാസങ്ങൾ നീണ്ട ആസൂത്രണം, കൊലയാളിയുമായി അടുപ്പം, കില്ലർ ഗ്രൂപ്പിനെ കുടുക്കിയത് മുംബൈയിലെ പ വെല്ലുന്ന ഓപ്പറേഷൻ, അറസ്റ്റ്

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാല്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ട ബിഷ്ണോയ് ഗ്യാങിലെ പ്രധാന ഷൂട്ടറെ മുംബൈ പോലീസ് കുടുക്കിയത് തന്ത്രപരമായി. ബിഷ്ണോയി ഗ്യാങിലെ പ്രധാന ഷൂട്ടറായ സുഖ എന്ന് വിളിക്കപ്പെടുന്ന സുഖ്ബീര്‍...

Popular this week