KeralaNews

കനത്ത മഴ: കൊച്ചി നഗരത്തിൽ വെള്ളക്കെട്ട്; ഇടറോഡുകളിലും കടകളിലും വെള്ളംകയറി, ഗതാഗതക്കുരുക്ക്

കൊച്ചി: കനത്തമഴമൂലം ഉണ്ടായ വെള്ളക്കെട്ടിൽ മുങ്ങി കൊച്ചി നഗരം. ബുധനാഴ്ച വൈകീട്ട് പെയ്ത ഒറ്റ മഴയോടെ നഗരത്തിന്റെ പലഭാഗത്തും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡിലും കാനകളിലും വെള്ളം നിറഞ്ഞു. വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളംകയറി. റോഡുകളിലുണ്ടായ വെള്ളക്കെട്ട് ഗതാഗതത്തെയും സാരമായി ബാധിച്ചു.

മഴയില്‍ ഇടറോഡുകളിലാണ് കൂടുതലായി വെള്ളംകയറിയത്. കലൂര്‍ ഭാഗത്തെ ഇടറോഡുകള്‍, പാലാരിവട്ടത്തെ ഇടറോഡുകള്‍, എം.ജി. റോഡിന്റെ ഇടവഴികള്‍, കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന്റെ പരിസരം തുടങ്ങിയിടങ്ങളില്‍ ആദ്യമഴയില്‍ത്തന്നെ വെള്ളക്കെട്ട് രൂപപ്പെട്ടു. വലിയ ഗതാഗതക്കുരുക്കാണ് നഗരത്തിൽ ഉണ്ടായത്.

കാനകളില്‍കൂടി വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയാണുള്ളത്. വെള്ളം പൊങ്ങിയതോടെ കാനയും റോഡും തിരിച്ചറിയാന്‍ കഴിയാതെയായി. എം.ജി. റോഡിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നതിനിടെയുണ്ടായ വെള്ളക്കെട്ട് വലിയ ആശങ്കയും ഉയർത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker