കൊച്ചി:സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold Rate) ഉയർന്നു. തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ശനിയാഴ്ച രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിരുന്നു. രാവിലെ സ്വർണവില കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയയേഷൻ (AKGSMA) സ്വർണവില ഉയർത്തിയിരുന്നു. ആദ്യം 320 രൂപ കുറഞ്ഞു. മണിക്കൂറുകൾക്കു ശേഷം സ്വർണവില വീണ്ടും പരിഷ്കരിച്ചു. രണ്ടാം തവണ 240 രൂപ വർദ്ധിപ്പിച്ചിരുന്നു.
ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Today’s Gold Rate) 38,360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4795 രൂപയുമാണ് . ഒരു പവന് 320 രൂപയും, ഒരു ഗ്രാമിന് 40 രൂപയുമാണ് ഇന്ന് വർധിച്ചത്.ഇന്നലെ കേരളത്തിൽ സ്വർണ്ണവിലയിൽ മാറ്റമില്ലായിരുന്നു. ഒരു പവന് 38,040 രൂപയും, ഒരു ഗ്രാമിന് 4755 രൂപയുമായിരുന്നു ഇന്നലെ നിരക്ക്.
ശനിയാഴ്ച രാവിലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40 രൂപ കുറഞ്ഞു. എന്നാൽ മണിക്കൂറിന്റെ വ്യത്യാസത്തിൽ തന്നെ വീണ്ടും 30 രൂപ വർദ്ധിച്ചു. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. വ്യാഴാഴ്ച രാവിലെ 30 രൂപ ഉയർന്നിരുന്നു. ഉച്ചയ്ക്ക് വീണ്ടും 20 രൂപയുടെ വർദ്ധനവ് ഉണ്ടായി. ശനിയാഴ്ച രാവിലെ 35 രൂപ കുറഞ്ഞു. വീണ്ടും 25 രൂപ ഉയർന്നു. ഇന്ന് 35 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3960 രൂപയാണ്.
ഇതിനു മുമ്പ് ഈ മാസത്തെഏറ്റവും ഉയര്‍ന്ന വിലയാണ് ആഗസ്റ്റ് നാലിന് രേഖപ്പെടുത്തിയത്. ഒരു പവന് 38,200 രൂപയും, ഒരു ഗ്രാമിന് 4775 രൂപയുമായിരുന്നു വിലനിലവാരം. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ആഗസ്റ്റ് ഒന്നിനായിരുന്നു. അന്ന് ഒരു പവന് 37,680 രൂപയും, ഒരു ഗ്രാമിന് 4710 രൂപയുമായിരുന്നു വില.
കഴിഞ്ഞ ആഴ്ച റിസർവ് ബാങ്ക് പലിശനിരക്കുകളിൽ വർധന വരുത്തിയിട്ടുണ്ട്. 50 ബേസിസ് പോയിന്റിന്റെ വർധനയാണ് വരുത്തിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾ കൊണ്ട് വലിയ കുതിച്ചു ചാട്ടം വിലയിലുണ്ടായതിനു ശേഷം കഴിഞ്ഞ ആഴ്ചയിലും വിലയിൽ സ്ഥിരതയുണ്ടായിരുന്നു.
ആഗോള വിപണിയിൽ സ്വർണ്ണവിലയിൽ ഇടിവ്. സ്വർണം ഔൺസിന് 1785.64 ഡോളറിലാണ് നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില സ്ഥിരമായി ഉയർന്ന നിലവാരത്തിൽ നിൽക്കുന്നതും, ഉയരുന്ന ഉപഭോക്തൃവില സൂചികകളും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.
വെള്ളി വില
സംസ്ഥാനത്ത് വെള്ളി വിലയിൽ വർധന. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 64.50 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 516 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 645 രൂപയും, ഒരു കിലോഗ്രാമിന് 64,500 രൂപയുമാണ് ഇന്നത്തെ നിരക്ക്.
കഴിഞ്ഞ 10 ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂലൈ 24- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,520 രൂപ
ജൂലൈ 25- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,520 രൂപ
ജൂലൈ 26- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില – 37,240 രൂപ
ജൂലൈ 27- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില – 37,160 രൂപ
ജൂലൈ 28- ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില – 37,440 രൂപ
ജൂലൈ 28- ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില – 37,680 രൂപ
ജൂലൈ 29- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 37,760 രൂപ
ജൂലൈ 30- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,760 രൂപ
ജൂലൈ 31- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,760 രൂപ
ഓഗസ്റ്റ് 01- രു പവൻ സ്വർണത്തിന് 10 രൂപ കുറഞ്ഞു വിപണി വില – 37,680 രൂപ
ഓഗസ്റ്റ് 02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില – 37,880 രൂപ
ഓഗസ്റ്റ് 03- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു വിപണി വില – 37,720 രൂപ
ഓഗസ്റ്റ് 04- ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു വിപണി വില – 38,000 രൂപ
ഓഗസ്റ്റ് 04- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു വിപണി വില – 38,200 രൂപ
ഓഗസ്റ്റ് 05- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു വിപണി വില – 38,120 രൂപ
ഓഗസ്റ്റ് 06- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു വിപണി വില – 37,800 രൂപ
ഓഗസ്റ്റ് 06- ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു വിപണി വില – 38,040 രൂപ
ഓഗസ്റ്റ് 07- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,760 രൂപ
ഓഗസ്റ്റ് 08- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,760 രൂപ