KeralaNews

സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് താഴ്ന്നത്. ഇതോടെ പവന് 36,600 രൂപയും ഗ്രാമിന് 4,575 രൂപയുമായി. വ്യാഴാഴ്ച പവന് 80 രൂപ ഉയര്‍ന്ന ശേഷം ഒരു ദിവസം വില മാറ്റമില്ലാതെ തുടരുകയായിരുന്നു. നവംബര്‍ 16ന് പവന് 36,920 രൂപ രേഖപ്പെടുത്തിയതാണ് സമീപകാലത്തെ ഉയര്‍ന്ന വില.

നവംബര്‍ ഒന്നാം തീയതി 35,760 രൂപയായിരുന്നു സ്വര്‍ണവില. 18 ദിവസങ്ങള്‍ക്കപ്പുറം 1040 രൂപയോളമാണ് സ്വര്‍ണവില പവന് വര്‍ധിച്ചത്. 35760 രൂപയില്‍ നിന്ന് 35640 രൂപയിലേക്ക് താഴ്ന്ന ശേഷമാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്നത്. ഒക്ടോബര്‍ മാസത്തില്‍ 26നാണ് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില.

കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക്. വരും ദിവസങ്ങളിളും സ്വര്‍ണവില ഉയരുമെന്ന് വിദഗ്ധര്‍ ഈ മാസം തുടക്കത്തില്‍ തന്നെ സൂചന നല്‍കിയിരുന്നു. 10 ഗ്രാം സ്വര്‍ണത്തിന്റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്‌വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2000 ഡോളറാകും. ഇന്ത്യന്‍ വിപണിയില്‍ 52,000 മുതല്‍ 53,000 രൂപ വരെയായിരിക്കും വില.

വില കൂടിയേക്കാമെന്ന് തന്നെയാണ് വിപണി സൂചനകള്‍. നാണ്യ പെരുപ്പ ഭീഷണി നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ രാജ്യാന്തര വിപണിയില്‍ 1870 ഡോളര്‍ പരിസരത്തു നില്‍ക്കുന്ന സ്വര്‍ണവില മാസങ്ങള്‍ക്കൊണ്ട് 3000 ഡോളര്‍ കടക്കാനുള്ള സാധ്യതകളുണ്ട്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ കേരളത്തിലെ വിപണികളിലും പ്രതിഫലിക്കും.

രാജ്യാന്തര വിപണിയിലെ നിരക്കും രൂപയുടെ മൂല്യവും അടിസ്ഥാനപ്പെടുത്തിയാണ് കേരളത്തില്‍ ദിവസവും വില നിശ്ചയിക്കുന്നത്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡിന്റെ വില 1800 ഡോളര്‍ കടന്നതോടെയാണ് കേരളത്തിലും വില പവന് 36,000 രൂപ കടന്നത്. തുടര്‍ന്ന് 1850 ഡോളര്‍ കടന്നപ്പോള്‍ കേരളത്തിലെ വില പവന് 37000 രൂപയിലേക്ക് അടുക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button