തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറയുന്നു. ഇന്ന് പവന് 880 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് സ്വർണത്തിന്റ വില 55,480 രൂപയായി. കഴിഞ്ഞ ദിവസങ്ങളിലും വില കുറഞ്ഞിരുന്നു. പവന് 1080 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം ഒരു പവന് 56, 360 രൂപയായിരുന്നു വില . മൂന്ന് ദിവസം കൊണ്ട് ഇടിഞ്ഞത് രണ്ടായിരത്തിലധികം രൂപായാണ്.
ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 6935 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണത്തിന്റ വില കുത്തനെ കൂടുന്നതാണ് കണ്ടത്. 60,000 കടന്ന് കുതിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്.
നവംബർ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വർണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വർണവില ഇടിയാൻ തുടങ്ങിയത്.