KeralaNews

5 ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി;തൃശ്ശൂരിൽ 21 ഹോട്ടലുകൾക്ക് നോട്ടീസ്; 5 എണ്ണത്തിന് പിഴ

തൃശ്ശൂർ: തൃശ്ശൂരിലെ വിവിധ ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണം പിടികൂടി. തൃശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് 5 ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണം പിടികൂടിയത്. ആരോ​ഗ്യ വിഭാ​ഗം ഉദ്യോ​ഗസ്ഥർ നാല് സ്‌ക്വാഡുകൾ ആയി തിരിഞ്ഞ് 34 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.

21 ഹോട്ടലുകൾക്ക് ന്യൂനതകൾ പരിഹരിക്കാൻ നോട്ടീസ് നൽകി. 5 ഹോട്ടലുകൾക്ക് പിഴ അടപ്പിച്ചു. രാമവർമപുരം ബെ ലീഫ്, ഈസ്റ്റ് ഫോർട്ടിലെ നവ്യ റസ്റ്റോറന്റ്, കൊക്കാലെയിലെ നാഷണൽ സ്റ്റോർ, പൂങ്കുന്നത്തെ അറേബ്യൻ ട്രീറ്റ്, വെസ്റ്റ് ഫോർട്ടിലെ കിൻസ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker