25.4 C
Kottayam
Thursday, November 7, 2024
test1
test1

വയനാട്ടില്‍ നിന്ന് പ്രിയങ്കയുടെയും രാഹുലിന്റെയും ചിത്രമുള്ള ഭക്ഷ്യകിറ്റുകള്‍ പിടികൂടി; ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യാനെന്ന് കിറ്റില്‍

Must read

കല്‍പ്പറ്റ: വയനാട്ടില്‍ തോല്‍പ്പെട്ടിയില്‍ നിന്ന് പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച ഭക്ഷ്യകിറ്റുകള്‍ പിടികൂടി. ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ എന്ന് കിറ്റില്‍ എഴുതിയിട്ടുണ്ട്. കോണ്‍ഗ്രസ്് മണ്ഡലം പ്രസിഡന്റ് ശശികുമാര്‍ തോല്‍പ്പെട്ടിയുടെ വീടിനോട് ചേര്‍ന്ന മില്ലില്‍ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകള്‍.

തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡാണ് കിറ്റുകള്‍ പിടികൂടിയത്. ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി സൂക്ഷിച്ച കിറ്റെന്ന് ടി ിസിദ്ദിഖ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് എത്തിച്ച കിറ്റാണെന്നാണ് വിശദീകരണം. തിരഞ്ഞെടുപ്പു ജയിക്കാന്‍ കിറ്റിന്റെ ആവശ്യമില്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

കിറ്റ് പഴയതല്ല തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്നതെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പണം കൊടുക്കുന്നകതിന് തുല്യമെന്ന് സിപിഐ സ്ഥാനാര്‍ഥി സത്യന്‍ മൊകേരി ആരോപിച്ചു. സംഭവം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് പഞ്ചായത്ത് വിതരണം ചെയ്തതെന്നാണ് പരാതി. അഞ്ച് ഭക്ഷ്യ കിറ്റുകളാണ് പുഴുവിനെ കണ്ടത്. യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത കിറ്റിലാണ് ആരോപണം ഉയര്‍ന്നത്.

അരി, റവ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതര്‍ ആരോപിക്കുന്നു. സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നല്‍കിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതര്‍ക്ക് നല്‍കിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

കിറ്റുകള്‍ വിതരണം ചെയ്തത് ഉദ്യോഗസ്ഥര്‍ ആണെന്ന് മേപ്പാടി പഞ്ചായത്തിലെ ജൂനിയര്‍ സൂപ്രണ്ട് പ്രതികരിച്ചു. പഞ്ചായത്ത് സ്വന്തമായി കിറ്റുകള്‍ വിതരണം ചെയ്യുന്നില്ല. റവന്യൂ വകുപ്പില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നുമാണ് കിറ്റുകള്‍ കിട്ടിയതെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.

ദുരിതബാധിതര്‍ക്ക് പുഴുവരിച്ച കിറ്റ് നല്‍കിയത് ഗൗരവമേറിയ കാര്യമെന്ന് റവന്യു മന്ത്രി കെ രാജന്‍ പ്രതികരിച്ചു. രണ്ടുമാസം മുമ്പത്തെ കിറ്റാണ് ഇപ്പോള്‍ കൊടുത്തതെങ്കില്‍ ഗൗരവമായ കാര്യമാണ്. സംഭവം റവന്യു വകുപ്പ് അന്വേഷിക്കും. പുഴുവരിച്ച ധാന്യങ്ങള്‍ റവന്യു വകുപ്പ് കൊടുത്തതല്ലെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘വെറും പത്തുവയസുകാരനിൽ നിന്നും മോശം അനുഭവം ഉണ്ടായി’ ദുരനുഭവം തുറന്നുപറഞ്ഞ് ഇൻഫ്ളുവൻസർ

ബെം​ഗളൂരു: വെറും പത്തുവയസുള്ള പയ്യൻ മോശമായ രീതിയിൽ സ്പർശിച്ചെന്ന പരാതിയുമായി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ യുവതി രംഗത്ത്. രാത്രി പത്തുമണിക്കാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞുവരുമ്പോഴായിരുന്നു പത്തുവയസുകാരനിൽനിന്ന് മോശം അനുഭവം ഉണ്ടായതെന്ന് അവർ...

‘സമസ്തയും മുസ്‌ലിംലീഗും ഒറ്റക്കെട്ട്’വിവാദങ്ങള്‍ക്ക് മറുപടിയുമായി പരസ്പരം ആശ്ലേഷിച്ച് സാദിഖലി തങ്ങളും ജിഫ്രി തങ്ങളും

കാഞ്ഞങ്ങാട്: സമസ്തയും മുസ്‌ലിംലീഗും ഒറ്റക്കെട്ടാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് മുഹമ്മദി ജിഫ്രി മുത്തുക്കോയ തങ്ങളും ഒരേസ്വരത്തില്‍ പറഞ്ഞു. ഈ യോജിപ്പ് ഇല്ലാതാക്കാനുള്ള ശ്രമം ചില ഛിദ്രശക്തികള്‍...

‘ചുവപ്പ് ഭരണഘടന’ ബിജെപി നേതാക്കൾ അപമാനിക്കുന്നത് എന്നെയല്ല, അംബേദ്കറിനെ; വിവാദങ്ങള്‍ക്ക് മറുപടിയുമായി രാഹുൽ ഗാന്ധി

മുംബൈ: 'ചുവപ്പ് ഭരണഘടന'യുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബിജെപി അപമാനിക്കുന്നത് തന്നെയല്ലെന്നും അംബേദ്കറെയാണെന്നും കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. ജനങ്ങള്‍ക്ക് ചുവന്ന പുറംചട്ടയുള്ള ഭരണഘടന വിതരണം ചെയ്തതിലൂടെ അര്‍ബന്‍ നക്‌സലുകളോടും അരാജകവാദികളോടുമുള്ള രാഹുല്‍ ഗാന്ധിയുടെ...

ഇ കൊമേഴ്‌സ് സ്ഥാപനങ്ങളില്‍ ഇ.ഡി പരിശോധന,മുംബൈയും ഡല്‍ഹിയുമടക്കം 19 ഇടങ്ങളില്‍ ഒരേസമയം പരിശോധന

മുംബൈ: ഇ-കൊമേഴ്‌സ് കമ്പനികളുടെ ഓഫീസുകളിൽ ഇ ഡി റെയ്‌ഡ്. ആമസോൺ, ഫ്ലിപ്‌കാർട് എന്നിവയുടെ വിവിധ നഗരങ്ങളിലെ ഓഫീസുകളിലാണ് പരിശോധന. വിദേശനാണ്യ വിനിമയ ചട്ടത്തിൻ്റെ ലംഘനം ആരോപിച്ചാണ് നടപടി. ഡല്‍ഹി, മുംബൈ, ഗുരുഗ്രാം, ഹൈദരാബാദ്,...

മോതിരം വാങ്ങാനായി 21കാരി ജ്വല്ലറിയിലെത്തി, വരവുമോതിരംവെച്ച് സ്വര്‍ണവുമായി മുങ്ങി; സിസിടിവിയില്‍ കുടുങ്ങി

ചേർത്തല: ജ്വല്ലറിയിൽ മോഷണം നടത്തിയ യുവതിയെ പൊലീസ് പിടികൂടി. എറണാകുളം പച്ചാളം പീപ്പിൾസ് റോഡ് ഗോപിക (21) യെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. വി ജോൺ എന്ന ജ്വല്ലറിയിൽ നിന്നാണ് യുവതി...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.