തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് ഈ ഓണക്കാലത്ത് അഞ്ചു കിലോഗ്രാം വീതം സൗജന്യ അരി വിതരണംചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ്. അരി വിതരണം ചെയ്യാനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കി.
കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കൈവശം സ്റ്റോക്കുള്ള അരിയില്‍നിന്നാണ് അരിവിതരണം ചെയ്യുക. അരി സപ്ലൈകോ തന്നെ സ്‌കൂളുകളില്‍ നേരിട്ട് എത്തിച്ചുനല്‍കും. 29.5 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കള്‍.
ഓഗസ്റ്റ് 24-നകം വിതരണം പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശമാണ് സപ്ലൈക്കോക്ക് നല്‍കിയിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News