വികസനക്കുതിപ്പില്‍ വിഴിഞ്ഞം: ആദ്യത്തെ ചരക്കുകപ്പലിന് വമ്പൻ വരവേൽപ്പ്
തിരുവനന്തപുരം: കേരളത്തിന്റെ ഭാവിവികസനസ്വപ്നം യാഥാര്‍ഥ്യമാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തനസജ്ജമാകുന്നു. തുറമുഖത്തേക്കുള്ള ആദ്യചരക്കുകപ്പല്‍ വ്യാഴാഴ്ച രാവിലെയെത്തും. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ സാന്‍ ഫെര്‍ണാണ്‍ഡോയെന്ന കപ്പലാണ് വിഴിഞ്ഞത്തേക്ക് കണ്ടെയ്നറുകളുമായെത്തുന്നത്.
വെള്ളിയാഴ്ച രാവിലെ 10-ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചരക്കുകപ്പലിന് ഔദ്യോഗികസ്വീകരണം നല്‍കും. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും പങ്കെടുക്കും.
പൂര്‍ണതോതില്‍ ചരക്കുനീക്കം നടക്കുന്നതരത്തിലുള്ള ട്രയല്‍റണ്ണാണ് വ്യാഴാഴ്ച തുടങ്ങുന്നത്. ചൈനയില്‍ നിന്നെത്തിക്കുന്ന കണ്ടെയ്നറുകള്‍ അടുത്ത ദിവസങ്ങളില്‍ തുറമുഖത്തെത്തുന്ന കപ്പലുകളില്‍ മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകും. ട്രയല്‍ റണ്ണിന്റെ ഭാഗമായി സെപ്റ്റംബര്‍വരെ തുടര്‍ച്ചയായി ചരക്കുകപ്പലുകള്‍ എത്തും. മൂന്നുമാസത്തിനുള്ളില്‍ തുറമുഖത്തിന്റെ വാണിജ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടക്കും.
രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമാണ് വിഴിഞ്ഞത്ത് യാഥാര്‍ഥ്യമാകുന്നത്. പി.പി.പി. മാതൃകയില്‍ 7700 കോടിയുടെ പൊതു, സ്വകാര്യ പങ്കാളിത്ത പദ്ധതിയാണിത്.. ആദ്യമെത്തുന്ന കപ്പലില്‍നിന്നുള്ള 2000 കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്ത് ഇറക്കും. കപ്പലിനുള്ളിലെ 400 കണ്ടെയ്നര്‍ നീ ക്കങ്ങള്‍ക്കായി വിഴിഞ്ഞം തുറമുഖത്തെ സേവനവും കപ്പല്‍ പ്രയോജനപ്പെടുത്തും. അന്താരാഷ്ട്ര നിലവാരമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന നിലയിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ചിരിക്കുന്നത്.
ലോകത്തെ മുന്‍നിര ഷിപ്പിങ് കമ്പനികള്‍ പിന്നാലെ എത്തും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് ട്രാന്‍സ്ഷിപ്മെന്റ്‌റ് പൂര്‍ണതോതില്‍ നടക്കും. വാണിജ്യ കപ്പലുകള്‍ കൈകാര്യം ചെ യ്യുന്നതിനുള്ള എന്‍.എസ്.പി.സി. ക്ലിയറന്‍സ്, ഐ.എസ്.പി.എ സ്. കോഡ്, സുരക്ഷയ്ക്കായി പോര്‍ട്ട് ഫെസിലിറ്റി ഇന്റര്‍നാഷണല്‍ കോഡ് എന്നിവ ലഭിച്ചുകഴിഞ്ഞു.
പദ്ധതിക്കായുള്ള പോര്‍ട്ട് ഓപ്പറേഷന്‍ കെട്ടിടം, സബ്‌സ്റ്റേഷന്‍, സെക്യൂരിറ്റി ബില്‍ഡിങ്, ഗേറ്റ് കോംപ്ലക്‌സ്, വര്‍ക്ക്‌ഷോപ്പ് കെട്ടിടം എന്നിവ നേരത്തെതന്നെ തുറന്നുകഴിഞ്ഞു. ബ്രേക്ക് വാട്ടറിന്റെ 2960 മീറ്റര്‍ പൂര്‍ത്തിയായി. സക്ഷണ ഭിത്തിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 600 മീറ്റര്‍ കണ്ടെയ്‌നര്‍ ബെര്‍ത്ത് പ്രവര്‍ത്തനത്തിനു തയ്യാറാക്കിയിട്ടുണ്ട്. 600 മീറ്റര്‍ പോര്‍ട്ട് അപ്രോച്ച് റോഡ് കമ്മിഷന്‍ ചെയ്തു. റോഡ് കണക്ടിവിറ്റിയുടെ ശേഷിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി(എം.എസ്.സി.)യുടെ കപ്പല്‍ വിഴിഞ്ഞത്ത് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച ട്രയല്‍ റണ്ണിന്റെ ഭാഗമായി എത്തുന്ന സാന്‍ ഫെര്‍ണാന്‍ഡോ കപ്പല്‍ ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റേതാണ്.
വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനസജ്ജമായാല്‍ ഉടന്‍തന്നെ തങ്ങളുടെ കപ്പല്‍ വിഴിഞ്ഞത്ത് എത്തുമെന്ന് എം.എസ്.സി. കമ്പനിയുടെ പ്രതിനിധികളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസിന്റെ ഓണ്‍ലൈന്‍ മാധ്യമമായ ഇ.ടി. ഇന്‍ഫ്ര റിപ്പോര്‍ട്ട് ചെയ്യുന്നു. മെസ്‌കിനു പിന്നാലെ എം.എസ്.സി.യുടെ കപ്പല്‍കൂടി എത്തുന്നതോടെ ഔദ്യോഗികമായി വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും മുന്‍പുതന്നെ വിഴിഞ്ഞം തുറമുഖം ‘ഹിറ്റാ’വുകയാണ്.
എം.എസ്.സി.യുടെ കൂറ്റന്‍ മദര്‍ഷിപ്പാണ് വിഴിഞ്ഞത്ത് വരുന്നത്. ഇതില്‍ കൊണ്ടുവരുന്ന കണ്ടെയ്നറുകള്‍ ചെറു കപ്പലുകള്‍ വഴി മറ്റു തുറമുഖങ്ങളിലേക്കു കൊണ്ടുപോകുന്ന ട്രാന്‍സ്ഷിപ്മെന്റാണ് വിഴിഞ്ഞത്ത് നടക്കുക. നിലവില്‍ ട്രാന്‍സ്ഷിപ്മെന്റ് കൈമാറ്റത്തിനുള്ള അനുമതി മാത്രമാണ് വിഴിഞ്ഞത്തിനു ലഭിച്ചിട്ടുള്ളത്. റെയില്‍-റോഡുമാര്‍ഗം ചരക്കുനീക്കത്തിന് അനുമതി ലഭിക്കുന്നമുറയ്ക്ക് അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കമ്പനി വക്താക്കള്‍ വെളിപ്പെടുത്തുന്നു.
ട്രാന്‍സ്ഷിപ്മെന്റ് തുറമുഖങ്ങളായ കൊളംബോ, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന തിരക്കാണ് പ്രമുഖ കപ്പല്‍ കമ്പനികളെ പെട്ടെന്നുതന്നെ വിഴിഞ്ഞത്തേക്ക് ആകര്‍ഷിക്കുന്നത്. നിലവില്‍ നാലും അഞ്ചും ദിവസം കാത്തുകിടന്നാലാണ് ഈ രണ്ടു തുറമുഖങ്ങളിലും ചരക്കിറക്കാന്‍ സാധിക്കുക. ഇതും കപ്പല്‍ കമ്പനികളെ സംബന്ധിച്ചിടത്തോളം വന്‍ ബാധ്യത വരുത്തുകയാണ്. രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖം വിഴിഞ്ഞത്ത് സജ്ജമാവുന്നതോടെ ഒട്ടും വൈകാതെതന്നെ അതിന്റെ സാധ്യതകള്‍ മുതലെടുക്കാന്‍ കപ്പല്‍ കമ്പനികള്‍ ശ്രമിക്കുകയാണെന്നാണ് ഇതുനല്‍കുന്ന സൂചനകള്‍.
ബെര്‍ത്തില്‍നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ എത്തുന്ന കപ്പലിനെ ബെര്‍ത്തിലേക്ക് എത്തിക്കുന്നതിന് പൈലറ്റായി നാല് ടണ്ണുകളുണ്ടാകും. ഒരു ടഗ്ഗ് മുന്നിലും കപ്പലിന്റെ പിന്നിലും വശങ്ങളിലുമായി മുന്ന് സ്റ്റേറ്റുകളുമാണ് ഉണ്ടാവുക. മുന്‍ഭാഗത്തുള്ള ടഗ്ഗിനെയും കപ്പലിനെ യും റോപ്പുപയോഗിച്ച് ബന്ധിപ്പിക്കും. കപ്പലിന്റെ എന്‍ജിന്‍ നിലച്ചുപോകുകയാണെങ്കില്‍ കെട്ടിവലിക്കുന്നതിനാണിത്. പിന്നിലും വശങ്ങളിലുമുള്ള ടഗ്ഗുകളാണ് കപ്പലിനെ ബെര്‍ത്തിലേക്ക് അടുപ്പിക്കാനായി ക്യാപ്റ്റന്‍ നിര്‍ദേശിക്കുന്ന പൊസിഷന്‍ അനുസരിച്ച് തള്ളുകയും വലി ക്കുകയും ചെയ്യുക. സാങ്കേതികസംഘം കപ്പലിനെ ബൊ ള്ളാര്‍ഡുകളില്‍ കെട്ടിനിര്‍ത്തുകയും ചെയ്യും.
അന്താരാഷ്ട്ര തുറമുഖത്ത് എത്തുന്ന ആദ്യത്തെ കൂറ്റന്‍ കണ്ടെയ്നര്‍ കപ്പലിനെ വരവേല്‍ക്കുന്നതിന് എല്ലാ സാങ്കേതിക സൗകര്യങ്ങളും സജ്ജമാക്കിയെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. കപ്പലില്‍നിന്ന് കണ്ടെയ്നറുകള്‍ യാര്‍ഡില്‍ ക്രെയിനുകളുപയോഗിച്ച് ഇറക്കും. തുറമുഖത്ത് സ്ഥാപിച്ച ഷിപ്പ് ടു ഷോര്‍, യാര്‍ഡ് എന്നീ ക്രെയിനുകളുടെ പ്രവര്‍ത്തനം പരിശോധിക്കുന്നത് അടക്കമുള്ള ട്രയല്‍ റണ്ണാണ് നടത്തുക. സെപ്റ്റംബറില്‍ തുറമുഖം കമ്മീഷനിങ് നടത്താനാണ് ആലോചനയെന്ന് അദ്ദേഹം പറഞ്ഞു. തുറമുഖത്ത് എത്തുന്നത് സാന്‍ ഫെര്‍ണാണ്‍ഡോ ചാര്‍ട്ടേഡ് കപ്പലാണ്. അടുത്ത തവണമുതല്‍ ഇതിലും വലിയ കപ്പലുകള്‍ ഇവിടെ ചരക്കുകളുമായി അടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തുറമുഖത്ത് വരവേല്‍പ്പ് ചടങ്ങിനായി സജ്ജമാക്കിയ വലിയ പന്തലുകള്‍, ട്രയല്‍ റണ്ണിന് എത്തുന്ന കപ്പലില്‍നിന്ന് കണ്ടെയ്നറുകളെ ഇറക്കിവയ്ക്കുന്ന ക്രെയിനുകള്‍ എന്നിവ മന്ത്രി നേരില്‍ക്കണ്ടു. തുറമുഖ സി.ഇ.ഒ. പ്രദീപ് ജയരാമന്‍, വിസില്‍ എം.ഡി. ഡോ. ദിവ്യ എസ്.അയ്യര്‍, അദാനി കോര്‍പ്പറേറ്റ് അഫയേഴ്സ് മേധാവി ഡോ. അനില്‍ ബാലകൃഷ്ണന്‍ എന്നിവര്‍ മന്ത്രിക്കൊപ്പം എത്തിയിരുന്നു.
പൂവാര്‍ കടലില്‍ നങ്കുരമിട്ട സാന്‍ ഫെര്‍ണാണ്‍ഡോ എന്ന കണ്ടെയ്നര്‍ കപ്പലിന്റെ ക്യാപ്റ്റന്‍ റഷ്യയിലെ യു ക്രൈന്‍ സ്വദേശിയായ വോളോദിമറാണ്. സാങ്കേതികവിദഗ്ധര്‍ അടക്കമുള്ള സംഘത്തില്‍ അഞ്ചു പേര്‍ ഇന്ത്യക്കാരാണ്. ഇവരില്‍ മലയാളിയായി വാണിയംകുളം സ്വദേശി പ്ര ജീഷുമുണ്ട്. അഞ്ച് ഇന്ത്യക്കാരും 17 വിദേശികളും ഉള്‍പ്പെട്ട 22 പേരാണ് വിഴിഞ്ഞത്ത് ആദ്യമായി എത്തുന്ന കണ്ടെയ്നര്‍ കപ്പലിലെ ജീവനക്കാര്‍