News
ബസിന്റെ ടയറിന്റെ അടിയിലേക്ക് തെറിച്ചു വീണു: വണ്ടൂരിൽ ബൈക്ക് യാത്രികയായ യുവതി മരിച്ചു

വണ്ടൂർ: ഭർത്താവിനോടൊപ്പം ബൈക്കിൽ പോകുന്നതിനിടെ ബസിനടിയിലേക്കു വീണ യുവതിക്കു ദാരുണാന്ത്യം. വാണിയമ്പലം മങ്ങംപാടം പൂക്കോടൻ സിമി വർഷ (22) ആണ് മരിച്ചത്. ഭർത്താവ് മൂന്നാംപടി വിജേഷിനെ (28) പരുക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് തിരുവാലി പൂന്തോട്ടത്തിൽ വച്ചാണ് അപകടം ഉണ്ടായത്. തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ചു തന്നെ യുവതി മരിച്ചു. ബൈക്ക് എതിരെ വന്ന ബസിന്റെ വശത്തുതട്ടിയാണ് അപകടം നടന്നത്. മങ്ങംപാടം പൂക്കോട് വിനോജിന്റെ മകളാണ് മരിച്ച സിമി വർഷ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News