CrimeKeralaNews

കിണര്‍ കുഴിയ്ക്കുന്നതിനിടെ ലഭിച്ചത് ‘സ്വര്‍ണത്തോണി’,യുവാവിന് നഷ്ടമായത് മൂന്നുലക്ഷം രൂപ

മങ്കട :കിണര്‍ കുഴിയ്ക്കുന്നതിനിടെ ലഭിച്ച സ്വര്‍ണ്ണത്തോണിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഇതര സംസ്ഥാന തൊഴിലാളി മൂന്നു ലക്ഷം രൂപ തട്ടിയെടുത്തു.മലപ്പുറം കോഡൂര്‍ സ്വദേശിയായ യുവാവില്‍ നിന്നാണ് അസമില്‍ നിന്നുള്ള തൊഴിലാളി പണം തട്ടിയത്.മക്കരപ്പറമ്പിലെ മൊബൈല്‍ കടയില്‍ ജോലി ചെയ്യുന്ന യുവാവിനെ ് 500 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ തോണി നല്‍കാമെന്ന് വിശ്വസിപ്പിച്ചാ പണം തട്ടിയെടുത്തത്.

കടയിലെ സ്ഥിരം കസ്റ്റമറായ അസം സ്വദേശി തന്റെ സഹോദരന് തൃശൂരിലെ ഒരു വീട്ടില്‍ കിണര്‍ കുഴിക്കുന്നതിനിടെ ലഭിച്ചതാണ് സ്വര്‍ണത്തോണിയെന്നും മറ്റാരും അറിയാതെയുള്ള വില്‍പനയായതിനാല്‍ ചെറിയ തുകയ്ക്ക് നല്‍കുകയാണെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ആഴ്ച തൃശൂരിലെത്തി തോണി കണ്ട് അതില്‍ നിന്നും ഒരു കഷണം നല്‍കി പരിശോധിച്ച് ഉറപ്പ് വരുത്താന്‍ ആവശ്യപ്പെട്ടു.

നല്‍കിയ സ്വര്‍ണം യഥാര്‍ഥമാണെന്ന് ബോധ്യപ്പെട്ട യുവാവ് പിറ്റേ ദിവസം പണം നല്‍കി സ്വര്‍ണത്തോണി സ്വന്തമാക്കി. കഴിഞ്ഞ ദിവസം വീണ്ടും യുവാവ് തോണിയില്‍ നിന്നും ഒരു കഷണം മുറിച്ചെടുത്ത് മലപ്പുറത്ത് പരിശോധന നടത്തിയപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞത്. മങ്കട പൊലീസില്‍ പരാതി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button