CrimeKeralaNews

കൈക്കൂലി വാങ്ങിയ എക്‌സി. എൻജിനീയർ അറസ്റ്റിൽ; പിടിവീണതോടെ കരച്ചിൽ

ഹൈദരാബാദ്: കൈക്കൂലി വാങ്ങിയ വനിതാ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറസ്റ്റില്‍. തെലങ്കാന ട്രൈബല്‍ വെല്‍ഫയര്‍ എന്‍ജിനിയറിങ് വകുപ്പിലെ ഉദ്യോഗസ്ഥയായ കെ. ജഗജ്യോതിയെയാണ് സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോ(എ.സി.ബി.) അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് കൈക്കൂലിപ്പണമായ 84,000 രൂപയും പിടിച്ചെടുത്തു.

ഔദ്യോഗിക ആവശ്യം നടത്താനായി എക്‌സിക്യൂട്ടിവ് എന്‍ജിനിയറായ ജഗജ്യോതി കൈക്കൂലി ആവശ്യപ്പെട്ടതായി അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് എ.സി.ബി. നിര്‍ദേശപ്രകാരം ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ കൈമാറുകയും കൈക്കൂലിയായി ഇത് സ്വീകരിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥയെ അധികൃതര്‍ പിടികൂടുകയുമായിരുന്നു.

കൈക്കൂലിക്കേസില്‍ പിടിയിലായതിന് പിന്നാലെ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഓഫീസിലിരുന്ന് കരയുന്ന വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പിടിച്ചെടുത്ത പണം മേശപ്പുറത്തിരിക്കുന്നതും ഈ ദൃശ്യങ്ങളില്‍ കാണാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button