തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. വൈദ്യുതി നിരക്ക് വർദ്ധനയ്ക്ക് ഇന്നലെ തന്നെ മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്. യൂണിറ്റിന് 16 പൈസയാണ് കൂട്ടിയത്. ഇതുകൂടാതെ അടുത്ത വര്‍ഷം മുതല്‍ 12 പൈസയുടെ വര്‍ദ്ധനവുമുണ്ടാകും.
ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് നിരക്ക് വർദ്ധനവ് ഏർപ്പെടുത്തിയിട്ടുള്ളത്. ബിപിഎൽകാർക്കും ബാധകമാകുന്ന രീതിയിലാണ് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചിട്ടുള്ളത്. ഈ വർഷം മാത്രം രണ്ടാം തവണയാണ് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത്. നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അനുവാദം തേടിയിരുന്നു.
നേരത്തെ തന്നെ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കും എന്നുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നെങ്കിലും ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമാണ് മുഖ്യമന്ത്രി നിരക്ക് വർദ്ധനവിന് അനുമതി നൽകിയിരിക്കുന്നത്. ഈ വര്‍ഷം ജൂണിലും സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. പിണറായി സർക്കാർ അധികാരത്തിൽ എത്തിയശേഷം അഞ്ചാം തവണയാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നത്.