CrimeKeralaNews

റിസോര്‍ട്ടിലെ പാര്‍ട്ടിക്കിടെ വനിതാ ഹൗസ് സര്‍ജനോട് മോശമായി പെരുമാറി; ഡോക്ടര്‍ക്ക് സസ്പെന്‍ഷൻ

തൃശൂര്‍: വനിതാ ഹൗസ് സർജനോട് അപമര്യാദയായി പെരുമാറിയ ഡോക്ടറെ സസ്പന്‍ഡ് ചെയ്തു. തൃശൂർ മെഡിക്കൽ കോളേജ് സർജിക്കൽ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ടി ജെ പോളിയെ ആണ് സസ്പെന്‍ഡ് ചെയ്തത്.

ചെറായി ബീച്ച് റിസോർട്ടിലെ ആഘോഷ പരിപാടിക്കിടെയാണ് യൂണിറ്റ് ചീഫ് കൂടിയായ ഡോക്ടർ, ഹൗസ് സർജനായ യുവതിയോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തില്‍ യുവതിയുടെ പരാതിയിൽ ആഭ്യന്തര സമിതി അന്വേഷണ റിപോർട്ട് ലഭിച്ചതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്തത്. ഡോക്ടറെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവും ഇറങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker