KeralaNews

കേരളത്തിന്റെ ഡ്രൈവിങ് ടെസ്റ്റ് നിർദേശങ്ങൾ നിയമവിരുദ്ധം; ഗിയറിന്റെ സ്ഥാനം പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്രചട്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി നടപ്പാക്കുന്ന ഡ്രൈവിങ് ടെസ്റ്റിലെ പരിഷ്കാരങ്ങളിൽ ഭൂരിഭാഗവും നിയമവിരുദ്ധം. കോടതിൽ ചോദ്യംചെയ്യപ്പെട്ടാൽ റദ്ദാക്കാൻ സാധ്യതയുള്ള വ്യവസ്ഥകളാണ് ഉത്തരവിലുള്ളതെന്ന് വിമര്‍ശനമുയര്‍ത്തുന്നവര്‍ പറയുന്നു.

പദ്ധതി നടപ്പാക്കുന്നതിലും ആശയക്കുഴപ്പമുണ്ട്. ടെസ്റ്റിങ് ട്രാക്കുകൾ നിർമിക്കുന്നത് സംബന്ധിച്ച് നിർദേശങ്ങളൊന്നും സർക്കുലറിലില്ല. ഡ്രൈവിങ് സ്‌കൂളുകൾ ഇവ ഒരുക്കണമെന്ന നിർദേശമാണ് മന്ത്രി മുന്നോട്ടുവെച്ചത്.

86 സ്ഥലങ്ങളിൽ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നുണ്ടെങ്കിലും ഒമ്പതെണ്ണം മാത്രമാണ് കുറച്ചെങ്കിലും മാനദണ്ഡങ്ങൾ പാലിക്കുന്നത്. ടെസ്റ്റിന് മാത്രം 300 രൂപ ഫീസ് വാങ്ങുന്നുണ്ടെങ്കിലും പുറമ്പോക്കിലും ഡ്രൈവിങ് സ്‌കൂളുകാർ വാടകയ്ക്കെടുത്ത സ്ഥലത്തുമാണ് പരിശോധനനടക്കുന്നത്.

2017-ൽ ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററുകൾ തുടങ്ങിയപ്പോൾ റിവേഴ്‌സ് പാർക്കിങ്ങും കയറ്റത്തിൽ നിർത്തി മുന്നോട്ടെടുക്കലും ഏർപ്പെടുത്തിയിരുന്നു. എല്ലാ സ്ഥലത്തും ഒരേ പരിശോധനാസംവിധാനം വേണമെന്ന ഹൈക്കോടതി വിധിയോടെ ഇത് ഒഴിവാക്കി. ഡ്രൈവിങ് സ്‌കൂളുകാരെക്കൊണ്ട് ഗ്രൗണ്ട് ഒരുക്കിയാൽ അവർ പ്രത്യേകം ഫീസും ഇടാക്കാനിടയുണ്ട്.

കേന്ദ്രനിർദേശത്തിന് വിരുദ്ധമായ വ്യവസ്ഥകൾ

* ഡ്രൈവിങ് ടെസ്റ്റ് നിർവചിക്കുന്ന കേന്ദ്രമോട്ടോർ വാഹനചട്ടം 15-ൽ വാഹനത്തിന്റെ വേഗമനുസരിച്ച് ഗിയർ മാറ്റണമെന്ന് മാത്രമാണുള്ളത്. സ്ഥാനം പ്രസക്തമല്ല. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് പ്രകാരമാണ് വാഹനങ്ങളുടെ ഗിയർ സംവിധാനം ക്രമീകരിക്കുന്നത്. ഇത് പരിശോധിച്ചശേഷമാണ് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ വാഹനങ്ങൾക്ക് അനുമതിനൽകുന്നത്. നിയന്ത്രണമേർപ്പെടുത്താൻ സംസ്ഥാനത്തിന് അധികാരമില്ല.

* വേഗത്തിനനുസരിച്ച് ഗിയർമാറ്റണമെന്ന് ചട്ടത്തിൽ പറയുന്നുണ്ടെങ്കിലും ഇ-വാഹനങ്ങൾ വ്യാപകമായ പശ്ചാത്തലത്തിൽ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ ട്രാൻസ്മിഷൻ (ഗിയർസിസ്റ്റം), ഇന്ധനം എന്നിവ പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവർഷം സംസ്ഥാനസർക്കാരിന് ഇതുസംബന്ധിച്ച് കത്തും നൽകി.

* അപേക്ഷകർക്ക് സ്വന്തം വാഹനം ടെസ്റ്റിന് ഉപയോഗിക്കാം. വാഹനത്തിൽ ജി.പി.എസ്., നിരീക്ഷണക്യാമറ എന്നിവ നിർബന്ധമല്ല.

* ഡ്രൈവിങ് പരീക്ഷയ്ക്ക് ഓട്ടോമേറ്റഡ് ടെസ്റ്റിങ് ട്രാക്കുകൾ വേണം

സർക്കുലറിലുള്ളത്

* ഡ്രെവിങ് ടെസ്റ്റിന് കാലിൽ ഗിയറുള്ള ഇരുചക്രവാഹനങ്ങൾ മാത്രം

* കാറുകളുടെ (ലൈറ്റ് മോട്ടോർ വെഹിക്കിൾ) ടെസ്റ്റിന് ഗിയർവാഹനങ്ങൾ നിർബന്ധം.

* ഡ്രൈവിങ് സ്‌കൂൾ വാഹനങ്ങളിൽ നിരീക്ഷണക്യാമറയും, ജി.പി.എസും വേണം (സ്വകാര്യ വാഹനങ്ങളുടെ കാര്യത്തിൽ വ്യക്തതയില്ല).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker