30.5 C
Kottayam
Friday, October 18, 2024

‘ഡോ. വന്ദന ദാസ് വധക്കേസിൽ പോലീസിനെതിരെ സംസാരിച്ചു’അറസ്‌റ്റ് പ്രതികാരമെന്ന്‌ റുവൈസ്

Must read

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്‌ടർ ആയിരുന്ന വന്ദനാദാസിന്റെ കൊലപാതകത്തിൽ പോലീസിനെ വിമർശിച്ചതിലുള്ള പ്രതികാരമായാണ് തന്നെ കേസിൽ കുടുക്കിയതെന്ന് ഡോ. ഷഹന ആത്മഹത്യാ കേസിൽ പ്രതിയായ മെഡിക്കൽ പിജി വിദ്യാർഥി ഡോ. ഇഎ റുവൈസ്. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിലെ വാദത്തിനിടെയാണ് റുവൈസിന്റെ അഭിഭാഷകൻ ഇക്കാര്യം ആരോപിച്ചത്.

എന്നാൽ അങ്ങനെ പറയാനാവില്ലെന്നും, സ്ത്രീധനം ആവശ്യപ്പെടുന്നത് കുറ്റമാണെന്നും ഹർജി പരിഗണിച്ച ജസ്‌റ്റിസ് പി ഗോപിനാഥ് ഇതിനോട് പ്രതികരിച്ചു. സ്ത്രീധനത്തിന്റെ പേരിൽ റുവൈസ് വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ മനോവിഷമത്തിൽ ഡോ. ഷഹന ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. ഇതിൽ റുവൈസാണ് മുഖ്യപ്രതി. റുവൈസിന്റെ പിതാവ് രണ്ടാം പ്രതിയാണ്.

സർക്കാരിന്റെ പ്രതിഛായ വർധിപ്പിക്കാനാണ് ഇപ്പോഴത്തെ അറസ്‌റ്റെന്നും സ്ത്രീധനം ആവശ്യപ്പെട്ടെന്ന ആരോപണം ശരിയല്ലെന്നും ഹർജിയിൽ റുവൈസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കൂടാതെ പിജി കോഴ്‌സ് പൂർത്തിയാക്കിയ ശേഷം വിവാഹം നടത്താമെന്ന് പറഞ്ഞത് ഷഹന സമ്മതിച്ചിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു.

കോഴ്‌സ് പൂർത്തിയായ ശേഷം മാത്രമേ വിവാഹം നടത്താൻ പറ്റൂവെന്ന് തന്റെ പിതാവ് നിലപാട് എടുത്തെന്നും, എന്നാൽ അത് അംഗീകരിക്കാതെ കല്യാണം ഉടൻ വേണമെന്ന് ഷഹന നിർബന്ധം പിടിക്കുകയായിരുന്നുവെന്നും ഹർജിയിൽ പറഞ്ഞിരുന്നു. മെഡിക്കൽ വിദ്യാർത്ഥികളുടെ സ്‌റ്റൈപ്പന്റും സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാരിനെതിരെ നിരവധി പ്രക്ഷോഭങ്ങൾക്ക് താൻ നേത‍ൃത്വം നൽകിയിട്ടുണ്ടെന്നും റുവൈസ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വൻ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനാൽ വിവാഹം മുടങ്ങിയതിന്റെ വിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്‌തതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ആത്മഹത്യാക്കുറിപ്പിൽ റുവൈസിന്റെ പങ്ക് വ്യക്തമായിരുന്നു. ഷഹ്‌ന മരിക്കും മുൻപ്‌ റുവൈസിന് ഇക്കാര്യം ചൂണ്ടിക്കാട്ടി സന്ദേശമയച്ചുവെങ്കിലും അയാൾ പ്രതികരിച്ചില്ലെന്നും പോലീസ് പറഞ്ഞിരുന്നു.

വെഞ്ഞാറമൂട് സ്വദേശിനി ഷഹനയെ മെഡിക്കൽ കോളജിന് സമീപത്തെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീധന പരാതി ഉൾപ്പെടെ ഉയർന്നുവന്നത്.

റുവൈസിന്റെ ജാമ്യാപേക്ഷ നേരത്തെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് തള്ളിയിരുന്നു. ഡിസംബർ 20ന് വീണ്ടും അപേക്ഷ പരി​ഗണിക്കും. കേസിലെ രണ്ടാം പ്രതി റുവൈസിന്റെ പിതാവിന് പ്രായം പരി​ഗണിച്ച് നേരത്തെ ജാമ്യം നൽകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർത്ഥി; സിപിഎം ചിഹ്നത്തിൽ തന്നെ മത്സരിക്കും, ജില്ലാ സെക്രട്ടറിയേറ്റ് അംഗീകാരം

പാലക്കാട്: സീറ്റ് നിക്ഷേപിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട ഡോക്ടർ പി സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. പാര്‍ട്ടി ചിഹ്നത്തിലായിരിക്കും സരിന്‍ മത്സരിക്കുക. സരിൻ മികച്ച സ്ഥാനാർത്ഥി...

കൊൽക്കത്തയിലെ ഇഎസ്ഐ ആശുപത്രിയിൽ വൻതീപിടിത്തം; ഐസിയുവിലെ രോഗി മരിച്ചു, 80 പേരെ രക്ഷപ്പെടുത്തി

കൊൽക്കത്ത: കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം. ഐസിയുവിലായിരുന്ന രോഗി മരിച്ചു. 80 പേരെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീ അണച്ചത് 10 ഫയർ എഞ്ചിനുകള്‍ എത്തിയാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. ഒരു...

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തന്നെ,പാർട്ടി തീരുമാനം അറിയിച്ചു, സി.പി.എം നേതാവ് സരിൻ്റെ വീട്ടിലെത്തി

പാലക്കാട്: പാലക്കാട്ട് ഡോ. പി സരിൻ തന്നെ എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാകും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിൻ കണിച്ചേരി പി സരിന്‍റെ വീട്ടിലെത്തി. സരിനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിധിൻ കണിച്ചേരി മടങ്ങിയത്....

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, അന്വേഷണം ഊർജ്ജിതം

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ്...

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും...

Popular this week