തിരുവനന്തപുരം: കഴക്കൂട്ടത്ത് ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിലെ പാത്തോളജി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സോണിയ(39)യെ ആണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണ്ടെത്തിയത്. വെട്ടുറോഡ് കരിയില്‍ വൃന്ദാവന്‍ വീട്ടില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
വിളിച്ചിട്ടും മുറി തുറക്കാത്തതിനാല്‍ സോണിയയുടെ മാതാപിതാക്കള്‍ കഴക്കൂട്ടം പോലീസില്‍ വിവരമറിയിച്ചു. ഇതേതുടര്‍ന്ന് പോലീസെത്തി വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അഗ്‌നിശമനസേനയെ വിവരമറിയിച്ചു. കഴക്കൂട്ടത്തു നിന്നെത്തിയ അഗ്‌നിശമനസേനയാണ് വാതില്‍ തുറന്ന് അകത്തു കയറിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴക്കൂട്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News